• Latest News

    Saturday, June 9, 2018

    മസ്​ജിദുൽ ഹറാമിൽ നിന്ന്​ ചാടി പാകിസ്​താൻ സ്വദേശി മരിച്ചു
    Saturday, June 9, 2018
    7:54:00 PM

    ജിദ്ദ: മക്കയിലെ മസ്​ജിദുൽ ഹറാമിന്​ മുകളിൽ നിന്ന്​ ചാടി ഒരാൾ മരിച്ചു. സൗദിയിൽ ജോലി ചെയ്യുന്ന പാകിസ്​താൻ സ്വദേശിയാണ്​ മരിച്ചത്​. വെള്ളിയാഴ്​ച രാത്രി 9.20 നാണ്​ സംഭവം.[www.malabarflash.com] 

    പള്ളിയുടെ മുകൾ നിലയിൽ നിന്ന്​ കഅബയുടെ പ്രദക്ഷിണ വഴിയിലാണ്​ (മത്വാഫ്​) ഇയാൾ വീണത്​. തൽക്ഷണം മരണം സംഭവിച്ചു. 

    മൃതദേഹം ഉടൻ തന്നെ ആശുപത്രിയിലേക്ക്​ മാറ്റിയെന്നും ഇയാളുടെ പെരുമാറ്റത്തിനുള്ള കാരണങ്ങൾ അന്വേഷിക്കുക​യാണെന്നും സൗദി പ്രസ്​ ഏജൻസി റിപ്പോർട്ട്​ ചെയ്യുന്നു. സന്ദർശകർ വീണുപോകാതിരിക്കാനുള്ള ശക്​തമായ ഉയർന്ന ലോഹ വേലികൾ സ്​ഥാപിച്ച ഇവിടെ നിന്ന്​ ഇയാൾക്ക്​ ചാടാൻ സാധിച്ചതെങ്ങനെയെന്നും അന്വേഷിക്കുന്നുണ്ട്​.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: മസ്​ജിദുൽ ഹറാമിൽ നിന്ന്​ ചാടി പാകിസ്​താൻ സ്വദേശി മരിച്ചു Rating: 5 Reviewed By: editordesk Malabarflash
    Scroll to Top