• Latest News

    Sunday, June 17, 2018

    മു​സ്ലിം​ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ ഗോ​ര​ക്ഷ​ക​രു​ടെ കോ​ട​തി​ച്ചെ​ല​വ് വ​ഹി​ക്കു​മെ​ന്ന് ബി​ജെ​പി എം​പി
    Sunday, June 17, 2018
    3:57:00 AM

    ന്യൂ​ഡ​ൽ​ഹി: ഗോ​വ​ധ​ത്തി​ന്‍റെ പേ​രി​ൽ മു​സ്ലിം​ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ ഗോ​ര​ക്ഷ പ്ര​വ​ർ​ത്ത​ക​രു​ടെ കോ​ട​തി​ച്ചെ​ല​വു വ​ഹി​ക്കു​മെ​ന്ന് ബി​ജെ​പി എം​പി. സു​പ്രീം​കോ​ട​തി വ​രെ പോ​യി​ട്ടാ​ണെ​ങ്കി​ലും ഗോ​ര​ക്ഷ​ക​രെ നി​യ​മ​ത്തി​ന്‍റെ പി​ടി​യി​ൽ​നി​ന്നു പു​റ​ത്തു കൊ​ണ്ടു​വ​രു​മെ​ന്നാ​ണു ജാ​ർ​ഖ​ണ്ഡി​ലെ ജാ​ർ​ഖ​ണ്ഡി​ലെ ഗൊ​ദ്ദ​യി​ൽ​നി​ന്നു​ള്ള എം​പി​യാ​യ നി​ഷി​കാ​ന്ത് ദു​ബേ പ​റ​ഞ്ഞ​ത്. ഗൊ​ദ ജി​ല്ല​യി​ലാ​ണു ഗോ​സം​ര​ക്ഷ​ക​ർ പ​ശു​ക്ക​ളെ മോ​ഷ്ടി​ച്ചു​വെ​ന്ന് ആ​രോ​പി​ച്ച് ര​ണ്ട് മു​സ്ലീം യു​വാ​ക്ക​ളെ ആ​ൾ​ക്കൂ​ട്ടം ആ​ക്ര​മി​ച്ച​ത്.[www.malabarflash.com]
    ആ​ൾ​ക്കൂ​ട്ട കൊ​ല​പാ​ത​ക​ത്തി​ന്‍റെ പേ​രി​ൽ പ്ര​തി​ചേ​ർ​ക്ക​പ്പെ​ട്ട​വ​രെ അ​ന്യാ​യ​മാ​യി വേ​ട്ട​യാ​ടു​ന്നു​വെ​ന്ന ആ​ക്ഷേ​പം ഉ​ന്ന​യി​ച്ചാ​ണ് അ​വ​ർ​ക്കു​വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന പ്ര​ഖ്യാ​പ​നം ബി​ജെ​പി എം​പി ന​ട​ത്തി​യ​ത്. ആ ​ഗ്രാ​മ​ത്തി​ലു​ള്ള എ​ല്ലാ​വ​രും ചേ​ർ​ന്നാ​ണു യു​വാ​ക്ക​ളെ മ​ർ​ദ്ദി​ച്ച​ത്. എ​ന്തി​നാ​ണ് ഈ ​നാ​ലു പേ​രെ മാ​ത്രം പ്ര​തി​യാ​ക്കി​യി​രി​ക്കു​ന്ന​ത് എ​ന്നാ​ണ് ദു​ബേ ഉ​ന്ന​യി​ക്കു​ന്ന ചോ​ദ്യം.

    നൂ​റോ​ളം പേ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ചാ​ർ​കു അ​ൻ​സാ​രി (35), മൂ​ർ​ത്താ​സാ അ​ൻ​സാ​രി (30) എ​ന്നി​വ​രെ ജൂ​ണ്‍ 13ന് ​മ​ർ​ദി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ​ത്. ഇ​വ​രി​ൽ പ​ശു​ക്ക​ളെ ന​ഷ്ട​പ്പെ​ട്ടു​വെ​ന്ന് പ​റ​യു​ന്ന​വ​രെ​യാ​ണ് ഇ​പ്പോ​ൾ കേ​സി​ൽ പ്ര​തി ചേ​ർ​ത്തി​രി​ക്കു​ന്ന​ത്. ഇ​വ​ർ​ക്കൊ​പ്പം ക​ണ്ടാ​ല​റി​യാ​വു​ന്ന 100 പേ​ർ​ക്കെ​തി​രെ​യും കേ​സ് എ​ടു​ത്തി​ട്ടു​ണ്ട്.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: മു​സ്ലിം​ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ ഗോ​ര​ക്ഷ​ക​രു​ടെ കോ​ട​തി​ച്ചെ​ല​വ് വ​ഹി​ക്കു​മെ​ന്ന് ബി​ജെ​പി എം​പി Rating: 5 Reviewed By: editordesk Malabarflash
    Scroll to Top