• Latest News

    Friday, June 1, 2018

    നിപ: കോഴിക്കോട്ട്​ ഒരാൾ കൂടി മരിച്ചു​; മരണം 17 ആയി
    Friday, June 1, 2018
    12:44:00 AM

    കോഴിക്കോട്​: ഭീതിക്ക്​ അറുതിയില്ലാതെ നിപ മരണം തുടരുന്നു. വ്യാഴാഴ്​ച ഒരാൾകൂടി മരിച്ചതോടെ മരണസംഖ്യ 17 ആയി. കോട്ടൂർ പൂനത്ത്​ സ്വദേശി നെല്ലിയുള്ളതിൽ ഭാസ്​കര​ൻ നായരുടെ മകൻ റസിൻ (25) ആണ്​ വ്യാഴാഴ്​ച മരിച്ചത്​. [www.malabarflash.com]

    കോഴിക്കോട്​, മലപ്പുറം സ്വദേശികളായ രണ്ടുപേർക്ക്​​ രോഗം സ്​ഥിരീകരിച്ചു. വ്യാഴാഴ്​ച പ്രവേശിപ്പിച്ച നാലുപേരടക്കം 11 പേർ രോഗസംശയത്തിൽ മെഡിക്കൽ കോളജിലുണ്ട്​​. ബാലുശ്ശേരി ഗവ.​ ആശുപത്രിയിൽനിന്നാണ്​ റസിന്​ വൈറസ്​ ബാധയുണ്ടായത്​ എന്നാണ്​ നിഗമനം.

    നിപ ബാധിച്ച്​ മരിച്ച കോട്ടൂർ തിരുവോട്​ മയിപ്പിൽ ഇസ്​മായിലിനെ ബാലുശ്ശേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ റസിൻ പനിബാധിച്ച്​ അവിടെ ചികിത്സ തേടിയിരുന്നു. മേയ്​ 27നാണ്​ റസിനെ കോഴിക്കോട്​ മെഡിക്കൽ കോളജ്​ ആശുപ​ത്രിയിൽ പ്രവേശിപ്പിച്ചത്​. വ്യാഴാഴ്​ച ഫലം​ വന്ന 15 പേരിൽ റസിന്​ രോഗം സ്​ഥിരീകരിക്കുകയും ഉച്ചയോടെ മരിക്കുകയുമായിരുന്നു. 

    ഇതുവരെ 186 പേരുടെ ഫലം വന്നതിൽ 18 എണ്ണമാണ്​ പോസിറ്റീവായത്​ എന്ന്​ ആരോഗ്യവകുപ്പ്​ ഡയറക്​ടർ ഡോ. ആർ.എൽ. സരിത അറിയിച്ചു. 1407 പേരാണ്​ നിലവിൽ നിരീക്ഷണത്തിലുള്ളത്​.

    ഇസ്​മായിൽ ബാലുശ്ശേരി ആശുപത്രിയിൽ ചികിത്സതേടിയ സമയത്തെത്തിയ മറ്റുരോഗികളും ജീവനക്കാരും ഉൾപ്പെടെയുള്ളവരെ നിരീക്ഷണ പട്ടികയിലു​ൾപ്പെടുത്തിയിട്ടുണ്ട്​. മേയ്​ ഒന്നുമുതൽ സർക്കാർ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലുമായി മരിച്ചവരുടെ വിവരങ്ങളും ആരോഗ്യവകുപ്പ്​ ശേഖരിച്ചുവരുകയാണ്. നിരീക്ഷണത്തിലുള്ളവർക്ക്​ രോഗലക്ഷണങ്ങൾ കാണുമ്പോൾ തന്നെ കനത്ത ജാ​ഗ്രത പുലർത്തുന്നുണ്ട്​. എല്ലാ സൗകര്യത്തോടും കൂടിയ ചികിത്സ സംവിധാനം ​മെഡിക്കൽ കോളജിൽ ഒരുക്കിയതായും​ അവർ കൂട്ടിച്ചേർത്തു.

    ആസ്​ട്രേലിയയിൽനിന്നുള്ള മരുന്ന്​ വെള്ളിയാഴ്​ച വൈകീട്ടോടെ എത്തുമെന്നാണ്​ പ്രതീക്ഷിക്കുന്നതെന്ന്​ മെഡിക്കൽ കോളജ്​ സൂപ്രണ്ട്​ ഡോ. കെ.ജി. സജിത്​കുമാർ അറിയിച്ചു. 50 ഡോസാണ്​ എത്തിക്കുന്നത്​. മരുന്ന്​ എത്തിയാലുടൻ നടപടിക്രമങ്ങൾ പൂർത്തിയാക്കി രോഗികൾക്ക്​ നൽകും. നിർമാണ തൊഴിലാളിയായ റസിൻ യുവമോർച്ച കോട്ടൂർ പഞ്ചായത്ത്​ വൈസ്​ പ്രസിഡൻറാണ്​. ഇന്ദിരയാണ്​ മാതാവ്​. സഹോദരി: രസ്​ന. മൃതദേഹം രാത്രി മാവൂർ റോഡ്​ ശ്​മശാനത്തിൽ സംസ്​കരിച്ചു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: നിപ: കോഴിക്കോട്ട്​ ഒരാൾ കൂടി മരിച്ചു​; മരണം 17 ആയി Rating: 5 Reviewed By: UMRAS vision
    Scroll to Top