• Latest News

    Saturday, June 2, 2018

    ജൂൺ ആറു വരെ കോഴിക്കോട്ട്​ തിരക്കുള്ള കോടതിയിൽ വിചാരണ വേണ്ട -ഹൈകോടതി
    Saturday, June 2, 2018
    1:46:00 AM

    കോഴിക്കോട്​: നിപ വൈറസ് ബാധയെ തുടര്‍ന്ന് ജില്ലയിലെ തിരക്കുള്ള കോടതികളിൽ ജൂൺ ആറുവരെ വിചാരണ നിർത്തി​െവക്കാൻ ഹൈകോടതി നിർദേശം.[www.malabarflash.com]

    വിചാരണ നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട്​ കാലിക്കറ്റ്​ ബാർ അസോസിയേഷൻ ഇടപെട്ടതിനെ തുടർന്ന്​ ജില്ല കലക്​ടറിൽനിന്ന്​ ഹൈകോടതി രജിസ്​ട്രാർ വിശദീകരണം തേടിയിരുന്നു. കലക്​ടർ യു.വി. ജോസ്​ വെള്ളിയാഴ്​ച നൽകിയ റിപ്പോർട്ട്​ പരിഗണിച്ചാണ്​ ഹൈകോടതിയുടെ നിർദേശം​.

    ജൂൺ ആറിന്​ ശേഷം സ്​ഥിതി വിലയിരുത്തുന്ന റിപ്പോർട്ടിന്​ ശേഷം പുതിയ തീരുമാനമുണ്ടാവും.

    കോഴിക്കോട് അതിജാഗ്രതയിലാണെന്നും കോടതിയിലെ സീനിയര്‍ സൂപ്രണ്ട് ടി.പി. മധുസൂദനന്‍ നിപയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മരിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍, ജില്ലയിലെ എല്ല സര്‍ക്കാര്‍ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നുണ്ടെന്ന്​ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്​​.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ജൂൺ ആറു വരെ കോഴിക്കോട്ട്​ തിരക്കുള്ള കോടതിയിൽ വിചാരണ വേണ്ട -ഹൈകോടതി Rating: 5 Reviewed By: editordesk Malabarflash
    Scroll to Top