• Latest News

    Thursday, June 7, 2018

    സഹപ്രവര്‍ത്തകയെ വീട്ടില്‍ കൊണ്ടുവിട്ട യുവാവിന് സദാചാര സംഘത്തിന്റെ മര്‍ദനം
    Thursday, June 7, 2018
    3:15:00 PM

    നീലേശ്വരം: സഹപ്രവര്‍ത്തകയെ ബൈക്കില്‍ വീട്ടില്‍ കൊണ്ടുവിട്ട യുവാവിനെ കാറിലെത്തിയ സദാചാര പോലീസ് സംഘം തട്ടിക്കൊണ്ടുപോയി മര്‍ദിച്ചു. പടന്നക്കാട് ഒഴിഞ്ഞവളപ്പിലെ ബാലന്റെ മകന്‍ രജീഷിനാണ്(31) മര്‍ദനമേറ്റത്.[www.malabarflash.com]

    കാഞ്ഞങ്ങാട് മാവുങ്കാല്‍ സഞ്ജീവനി ആശുപത്രി ജീവനക്കാരനായ രജീഷ് സഹപ്രവര്‍ത്തയെ ബൈക്കില്‍ തൈക്കടപ്പുറത്തെ വീട്ടില്‍ കൊണ്ടുവിട്ടിരുന്നു. ഇിതിനു പിന്നാലെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോവുകയും മര്‍ദിച്ച ശേഷംവഴിയിലുപേക്ഷിക്കുകയായിരുന്നുവെന്നുമാണ് പരാതി. സംഭവത്തില്‍ നീലേശ്വരം പോലീസ് കേസെടുത്തു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: സഹപ്രവര്‍ത്തകയെ വീട്ടില്‍ കൊണ്ടുവിട്ട യുവാവിന് സദാചാര സംഘത്തിന്റെ മര്‍ദനം Rating: 5 Reviewed By: UMRAS vision
    Scroll to Top