• Latest News

    Saturday, June 9, 2018

    ബഹ്​റൈനിൽ കരുനാഗപ്പള്ളി സ്വദേശി കുത്തേറ്റുമരിച്ചു
    Saturday, June 9, 2018
    3:59:00 AM

    മനാമ: ബഹ്​റൈനിൽ കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി സ്വദേശി കു​ത്തേറ്റുമരിച്ചു. ആഭ്യന്തര വകുപ്പ്​ സംഭവം സ്ഥിരീകരിച്ചിട്ടുണ്ട്​. ഏഷ്യൻ വംശജനായ 30 കാരൻ കൊല്ലപ്പെട്ടതായും ഇതി​​ന്റെ പേരിൽ 38 കാരൻ അറസ്​റ്റിലായതായും മന്ത്രാലയം ട്വീറ്റ്​ ചെയ്​തു.[www.malabarflash.com]

    കഴിഞ്ഞ രണ്ട്​ മാസങ്ങൾക്ക്​ മുമ്പ്​ ബഹ്​റൈനിൽ എത്തിയ  കരുനാഗപ്പള്ളിയിൽ കോഴിക്കോട്​ കൊച്ചുവേറ്റിൽ ഹൗസിൽ ചിന്ദുദാസ്​ ആണ്​ കൊല്ലപ്പെട്ടത്​.

    കൊല്ലപ്പെട്ടയാൾ ഖത്തർ, യു.എ.ഇ എന്നിവിടങ്ങളിൽ ജോലി ചെയ്​തിട്ടു​ണ്ടെന്നും അതേസമയം ബഹ്​റൈനിൽ വന്നിട്ട്​ രണ്ടുമാസമായെന്നും പറയപ്പെടുന്നു. ഭാര്യയും ഒരു മകനുമുണ്ട്​. മറ്റ്​ വിവരങ്ങൾ ലഭ്യമല്ല.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ബഹ്​റൈനിൽ കരുനാഗപ്പള്ളി സ്വദേശി കുത്തേറ്റുമരിച്ചു Rating: 5 Reviewed By: UMRAS vision
    Scroll to Top