• Latest News

    Thursday, June 14, 2018

    സ​ഹാ​യം അ​ഭ്യ​ർ​ഥി​ച്ചെ​ത്തി​യ​യാ​ൾ നാ​ലു ല​ക്ഷം രൂ​പ മോ​ഷ്ടി​ച്ചു ര​ക്ഷ​പ്പെ​ട്ടു
    Thursday, June 14, 2018
    3:25:00 AM

    തി​രൂ​ർ: ഉൗ​മ എ​ന്ന വ്യാ​ജേ​ന സ​ഹാ​യം അ​ഭ്യ​ർ​ഥി​ച്ചു പോ​സ്റ്റോ​ഫീ​സി​ലെ​ത്തി​യ ആ​ൾ നാ​ലു ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്തു ര​ക്ഷ​പ്പെ​ട്ടു. തി​രൂ​ർ പാ​ൻ​ബ​സാ​റി​ലെ പോ​സ്റ്റ് ഓ​ഫീ​സി​ൽ ബുധനാഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് സം​ഭ​വം. ഇ​തു​സം​ബ​ന്ധി​ച്ചു അ​ന്പ​തു വ​യ​സു പ്രാ​യം തോ​ന്നി​ക്കു​ന്ന ഇ​ത​ര സം​സ്ഥാ​ന​ക്കാ​നെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു. [www.malabarflash.com]

    സ​ഹാ​യം അ​ഭ്യ​ർ​ഥി​ച്ചു കൊ​ണ്ടു​ള്ള നോ​ട്ടീ​സു​മാ​യി മോ​ഷ്ടാ​വ് പോ​സ്റ്റ് ഓ​ഫീ​സി​ലെ​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നു ഇ​യാ​ൾ​ക്കു സ​ഹാ​യം ന​ൽ​കാ​നാ​യി പോ​സ്റ്റ് ഓ​ഫീ​സ് ജീ​വ​ന​ക്കാ​ര​ൻ സീ​റ്റി​ൽ നി​ന്നു എ​ഴു​ന്നേ​റ്റ​പ്പോ​ൾ കൗ​ണ്ട​റി​ലു​ണ്ടാ​യി​രു​ന്ന നാ​ലു ല​ക്ഷം രൂ​പ​യു​മാ​യി ഭി​ക്ഷാ​ട​ക​ൻ ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. 

    മ​റ്റൊ​രു ഇ​ട​പാ​ടു​കാ​ര​നു ന​ൽ​കാ​ൻ കൗ​ണ്ട​റി​ൽ വ​ച്ച പ​ണ​മാ​ണ് മോ​ഷ്ടി​ച്ച​ത്.
    ഭി​ക്ഷാ​ട​ക​നെ ജീ​വ​ന​ക്കാ​ർ പി​ന്തു​ട​ർ​ന്നെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. പ​രി​സ​ര​ത്തെ സി​സി​ടി​വി പോ​ലീ​സ് പ​രി​ശോ​ധി​ച്ചു പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്. സ​മാ​ന രീ​തി​യി​ൽ മോ​ഷ​ണം ന​ട​ത്തി​യ​തി​നു ഇ​യാ​ൾ​ക്കെ​തി​രേ കോ​ട്ട​ക്ക​ൽ, മ​ഞ്ചേ​രി പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ കേ​സു​ക​ളു​ണ്ട്. എ​ന്നാ​ൽ ഇ​തു​വ​രെ പ്ര​തി​യെ പി​ടി​കൂ​ടി​യി​രു​ന്നി​ല്ല. ഉൗ​മ​യെ​ന്ന വ്യാ​ജേ​ന നാ​വ് നീ​ട്ടി​ക്കാ​ണി​ച്ച് കൈയിൽ കി​ട്ടു​ന്ന​തെ​ന്തും മോ​ഷ്ടി​ക്കു​ന്ന​താ​ണ് ഇ​യാ​ളു​ടെ രീ​തി​യെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.
    ര​ക്ഷ​പ്പെ​ട്ട പ്ര​തി​യെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി ഇ​യാ​ളു​ടെ ഫോ​ട്ടോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ പ്ര​ച​രി​പ്പി​ച്ചിട്ടുണ്ട്. പ്ര​തി​ക്കെ​തി​രേ അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി​യ​താ​യും കൂ​ടു​ത​ൽ കേ​സു​ക​ളു​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ക്കു​മെ​ന്നും തി​രൂ​ർ എ​സ്ഐ സു​മേ​ഷ് സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: സ​ഹാ​യം അ​ഭ്യ​ർ​ഥി​ച്ചെ​ത്തി​യ​യാ​ൾ നാ​ലു ല​ക്ഷം രൂ​പ മോ​ഷ്ടി​ച്ചു ര​ക്ഷ​പ്പെ​ട്ടു Rating: 5 Reviewed By: editordesk Malabarflash
    Scroll to Top