• Latest News

    Thursday, June 7, 2018

    കോ​ണ്‍​ഗ്ര​സി​ന്‍റെ രാ​ജ്യ​സ​ഭാ സീ​റ്റ് യു​ഡി​എ​ഫി​ന്‍റെ ഭാ​ഗ​മ​ല്ലാ​ത്ത കേ​ര​ള കോ​ണ്‍​ഗ്ര​സി​ന്
    Thursday, June 7, 2018
    7:23:00 PM

    തി​രു​വ​ന​ന്ത​പു​രം: ഒ​ഴി​വു വ​രു​ന്ന രാ​ജ്യ​സ​ഭാ സ്ഥാ​ന​ങ്ങ​ളി​ൽ യു​ഡി​എ​ഫി​ന് ജ​യ​സാ​ധ്യ​ത​യു​ള്ള സീ​റ്റ് കേ​ര​ള കോ​ണ്‍​ഗ്ര​സി​നു ന​ൽ​കും. കേ​ര​ള നേ​താ​ക്ക​ളു​ടെ തീ​രു​മാ​ന​ത്തി​ന് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി അ​നു​മ​തി ന​ൽ​കി​യ​താ​യി പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല മാ​ധ്യ​മ​ങ്ങ​ളെ അ​റി​യി​ച്ചു. നി​ല​വി​ൽ യു​ഡി​എ​ഫ് മു​ന്ന​ണി​യു​ടെ ഭാ​ഗ​മ​ല്ലാ​ത്ത പാ​ർ​ട്ടി​ക്കാ​ണ് കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം സീ​റ്റ് വ​ച്ചു​നീ​ട്ടി​യ​ത്.[www.malabarflash.com]

    രാ​ജ്യ​സ​ഭാ സീ​റ്റ് കെ.​എം മാ​ണി​യു​ടെ കേ​ര​ള കോ​ണ്‍​ഗ്ര​സി​നു വി​ട്ടു​ന​ൽ​കാ​ൻ ധാ​ര​ണ​യാ​യ​ത് ലീ​ഗി​ന്‍റെ ശ​ക്ത​മാ​യ ഇ​ട​പെ​ട​ലാ​യി​രു​ന്നു. മാ​ണി​യേ​യും കൂ​ട്ട​രെ​യും മു​ന്ന​ണി​യി​ലേ​ക്ക് മ​ട​ക്കി​ക്കൊ​ണ്ടു വ​രേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​ണെ​ന്നും അ​തി​ന് കോ​ണ്‍​ഗ്ര​സ് വി​ട്ടു​വീ​ഴ്ച​യ്ക്ക് ത​യാ​റാ​ക​ണ​മെ​ന്നും മു​സ്ലീം ലീ​ഗ് ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും എം​പി​യു​മാ​യ പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി നി​ല​പാ​ടെ​ടു​ത്തു. കേ​ര​ളാ കോ​ണ്‍​ഗ്ര​സും ലീ​ഗും വി​ട്ടു​വീ​ഴ്ച​ക​ൾ​ക്ക് ത​യാ​റാ​കാ​തെ നി​ല​പാ​ടി​ലു​റ​ച്ച് നി​ന്ന​തോ​ടെ കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ന് വ​ഴ​ങ്ങേ​ണ്ടി വ​രു​ക​യാ​യി​രു​ന്നു.

    നേ​ര​ത്തെ, പി.​ജെ.​കു​ര്യ​നെ വീ​ണ്ടും രാ​ജ്യ​സ​ഭ​യി​ലേ​ക്ക് അ​യ​യ്ക്കാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രേ കോ​ണ്‍​ഗ്ര​സി​ലെ യു​വ​നേ​താ​ക്ക​ൾ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. വി.​ടി.​ബ​ൽ​റാം, ഷാ​ഫി പ​റ​ന്പി​ൽ, ഹൈ​ബി ഈ​ഡ​ൻ, ഡി.​സി​ദ്ധി​ഖ്, റോ​ജി എം.​ജോ​ണ്‍, അ​നി​ൽ അ​ക്ക​ര തു​ട​ങ്ങി​യ​വ​രൊ​ക്കെ പു​തു​മു​ഖ​ങ്ങ​ളെ പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി ഉ​യ​ർ​ത്തി. ഈ ​പ്ര​തി​ഷേ​ധ​ങ്ങ​ളെ​ല്ലാം ത​ള്ളി​യാ​ണ് മു​ന്ന​ണി​യി​ൽ​പോ​ലും അം​ഗ​മ​ല്ലാ​ത്ത മാ​ണി ഗ്രൂ​പ്പി​നു രാ​ജ്യ​സ​ഭാ സീ​റ്റ് ന​ൽ​കാ​ൻ നേ​തൃ​ത്വം തീ​രു​മാ​നി​ച്ച​ത്.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: കോ​ണ്‍​ഗ്ര​സി​ന്‍റെ രാ​ജ്യ​സ​ഭാ സീ​റ്റ് യു​ഡി​എ​ഫി​ന്‍റെ ഭാ​ഗ​മ​ല്ലാ​ത്ത കേ​ര​ള കോ​ണ്‍​ഗ്ര​സി​ന് Rating: 5 Reviewed By: UMRAS vision
    Scroll to Top