• Latest News

    Sunday, June 3, 2018

    യു​വ​തിയുടെ മ​രണം പനിമൂലം; വ്യാജപ്രചാരണം ഭീ​തിപ​ര​ത്തി
    Sunday, June 3, 2018
    3:23:00 AM

    മ​​​ട്ട​​​ന്നൂ​​​ർ: പ​​​നി​​​യെ തു​​​ട​​​ർ​​​ന്ന് കോ​​​ഴി​​​ക്കോ​​​ട് മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ആ​​ശു​​പ​​ത്രി​​യി​​​ൽ ചി​​കി​​ത്സ​​യി​​ലാ​​യി​​രു​​ന്ന മ​​​ട്ട​​​ന്നൂ​​​ർ സ്വ​​​ദേ​​​ശി​​​നി​​​യാ​​​യ യു​​​വ​​​തി മ​​​രി​​​ച്ചു. യു​​​വ​​​തി​​​യു​​​ടെ മ​​​ര​​​ണം നി​​​പ്പാ വൈ​​​റ​​​സി​​​നെ തു​​​ട​​​ർ​​​ന്നാ​​​ണെ​​​ന്നു​​​ള്ള വ്യാ​​ജ​​പ്ര​​​ചാ​​​ര​​​ണം ആ​​​ശ​​​ങ്ക പ​​​ര​​​ത്തി.[www.malabarflash.com]

    യു​​​വ​​​തി​​​യു​​​ടെ മ​​​ര​​​ണം പ​​നി​​കാ​​ര​​ണ​​മാ​​ണെ​​ന്നും നി​​​പ്പാ ബാ​​​ധ മൂ​​ല​​മ​​​ല്ലെ​​​ന്നും ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പ് വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​തോ​​​ടെ​​​യാ​​​ണ് ആ​​ശ്വാ​​സ​​മാ​​യ​​​ത്. തി​​ല്ല​​ങ്കേ​​രി പ​​ഞ്ചാ​​യ​​ത്തി​​ൽ​​പ്പെ​​ട്ട ന​​​ടു​​​വ​​​നാ​​​ട് ത​​​ല​​​ച്ച​​​ങ്ങാ​​​ട്ടെ പീ​​​ടി​​​ക​​ക്ക​​​ണ്ടി​​​യി​​​ൽ ബാ​​​ല​​​ന്‍റെ ഭാ​​​ര്യ യു. ​​റോ​​​ജ (39)യാ​​​ണ് ഇ​​​ന്ന​​​ലെ പു​​​ല​​​ർ​​​ച്ചെ മൂ​​​ന്നോ​​​ടെ മ​​​രി​​​ച്ച​​​ത്.

    വ്യാ​​ഴാ​​ഴ്ച വൈ​​​കു​​​ന്നേ​​​ര​​​മാ​​​ണ് റോ​​​ജ​​​യെ കോ​​​ഴി​​​ക്കോ​​​ട് മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ച​​​ത്. ശനിയാഴ്ച ഉ​​​ച്ച​​​യോ​​​ടെ​​യാ​​ണ് മ​​ര​​ണ​​കാ​​ര​​ണം നി​​പ്പാ​​ബാ​​ധ​​യ​​ല്ലെ​​ന്ന് മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് അ​​​ധി​​​കൃ​​​ത​​​ർ സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​ത്. 

    ക​​​ണ്ണൂ​​​ർ ജി​​​ല്ല​​​യി​​​ലും നി​​​പ്പാ വൈ​​റ​​സ് റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തെ​​​ന്നു കാ​​​ണി​​​ച്ച് സ​​മൂ​​ഹ​​മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള​​​വ​​​യി​​​ൽ പ്ര​​​ചാ​​​ര​​​ണം ന​​​ട​​​ന്ന​​താ​​ണ് ഭീ​​​തി പ​​​ര​​​ത്തി​​യ​​ത്. ഇ​​​ക്കാ​​​ര്യം ശ്ര​​​ദ്ധ​​​യി​​​ൽ​​പ്പെ​​ട്ട ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ മി​​​ർ മു​​​ഹ​​​മ്മ​​​ദ​​​ലി പി​​​ന്നീ​​​ട് ന​​​വ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള​​​വ​​​യി​​​ലൂ​​​ടെ യു​​​വ​​​തി​​​യു​​​ടെ മ​​​ര​​​ണ​​​ത്തി​​​ന് കാ​​​ര​​​ണം നി​​​പ്പാ വൈ​​​റ​​​സ് അ​​​ല്ലെ​​​ന്ന് വി​​ശ​​ദീ​​ക​​രി​​​ച്ചു.

    നി​​​പ്പാ​​യാ​​ണെ​​ന്ന വ്യാ​​ജ പ്ര​​​ചാ​​​ര​​​ണ​​​മു​​​ണ്ടാ​​​യ​​​തോ​​​ടെ മ​​ട്ട​​ന്നൂ​​ർ, തി​​​ല്ല​​​ങ്കേ​​​രി, ന​​ടു​​വ​​നാ​​ട് പ്ര​​ദേ​​ശ​​ങ്ങ​​ൾ ആ​​ശ​​ങ്ക​​യു​​ടെ മു​​ൾ​​മു​​ന​​യി​​ലാ​​യി. മ​​​ര​​​ണ​​​കാ​​​ര​​​ണം നി​​​പ്പാബാ​​​ധ​​​ അ​​​ല്ലെ​​​ന്ന് വ്യ​​ക്ത​​മാ​​ക്കി ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പും ജി​​​ല്ലാ​ ക​​​ള​​​ക്ട​​​റും ഔ​​​ദ്യോ​​​ഗി​​​ക പ​​​ത്ര​​​ക്കു​​​റി​​​പ്പ് ഇ​​​റ​​​ക്കും​​വ​​രെ ആ​​ശ​​ങ്ക നി​​ല​​നി​​ന്നു. മ​​ര​​ണ​​കാ​​ര​​ണം സാ​​ധാ​​ര​​ണ പ​​നി​​യാ​​ണെ​​ന്ന യാ​​ഥാ​​ർ​​ഥ്യം ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പ് ജീ​​​വ​​​ന​​​ക്കാ​​​ർ ത​​​ല​​​ച്ച​​​ങ്ങാ​​​ട് പ്ര​​​ദേ​​​ശ​​​ത്തെ വീ​​​ടു​​​ക​​​ളി​​​ൽ ക​​​യ​​​റി വി​​​ശ​​​ദീ​​​ക​​​രി​​​ക്കു​​​ക​​യും ​ചെ​​​യ്തു. 

    തി​​ല്ല​​ങ്കേ​​രി പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ് പി.​​​പി.​ സു​​​ഭാ​​​ഷി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ത​​​ല​​​ച്ച​​​ങ്ങാ​​​ട് എ​​​ത്തി​​​യ ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ൾ ജ​​​ന​​​ങ്ങ​​​ളോ​​​ട് ജാ​​​ഗ്ര​​​ത പാ​​​ലി​​​ക്കാ​​​നും ഭ​​​യ​​​പ്പെ​​​ടേ​​ണ്ടെ​​ന്നും വ്യ​​ക്ത​​മാ​​ക്കി.

    മൂ​​​ത്ര​​​ത്തി​​​ൽ പ​​​ഴു​​​പ്പു​​​ണ്ടാ​​​യ​​​തി​​​നെ തു​​​ട​​​ർ​​​ന്ന് ക​​​ഴി​​​ഞ്ഞ മാ​​​സം 22ന് ​​റോ​​​ജ​​​യെ മ​​​ട്ട​​​ന്നൂ​​​രി​​​ലെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​ച്ചി​​രു​​ന്നു. നാ​​​ലു​​​ ദി​​​വ​​​സം ചി​​​കി​​​ത്സി​​ച്ച് രോ​​​ഗം ഭേ​​​ദ​​​മാ​​​യ​​​തി​​​നെ തു​​​ട​​​ർ​​​ന്ന് ഡി​​​സ്ചാ​​​ർ​​​ജ് ചെ​​​യ്യാ​​​നി​​​രി​​​ക്കെ ത​​​ല​​​വേ​​​ദ​​​ന അ​​​നു​​​ഭ​​​വ​​​പ്പെ​​​ടു​​​ക​​​യും അ​​ബോ​​ധാ​​വ​​സ്ഥ​​യി​​ലാ​​കു​​ക​​യും ചെ​​യ്തു. ഇ​​തോ​​ടെ പ​​​രി​​​യാ​​​രം മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ആ​​ശു​​പ​​ത്രി​​യി​​ലേ​​​ക്കു മാ​​​റ്റു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്നു ബ​​​ന്ധു​​​ക്ക​​​ൾ പ​​റ​​ഞ്ഞു. മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ആ​​ശു​​പ​​ത്രി​​യി​​ൽ എം​​​ആ​​​ർ​​​ഐ സ്കാ​​​നിം​​​ഗ് ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി​​​യെ​​​ങ്കി​​​ലും പ​​​നി ബാ​​​ധി​​​ച്ച​​​താ​​​ണെ​​​ന്ന് ക​​​ണ്ടെ​​​ത്തി​​​യി​​​രു​​​ന്നു. നി​​​പ്പാ ബാ​​ധ സം​​ബ​​ന്ധി​​ച്ച പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ൾ ന​​​ട​​​ത്തി​​​യെ​​​ങ്കി​​​ലും ഇ​​​ല്ലെ​​​ന്ന് ക​​​ണ്ടെ​​​ത്തി​​​യി​​​രു​​​ന്നു. 

    രോ​​​ഗം ഭേ​​​ദ​​​മാ​​​കാ​​​തെ​​വ​​​ന്ന​​​തോ​​​ടെ പ​​​രി​​​യാ​​​ര​​ത്തു​​നി​​​ന്ന് കോ​​​ഴി​​​ക്കോ​​ട്ടെ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ലേ​​ക്ക് കൊ​​ണ്ടു​​പോ​​യെ​​ങ്കി​​ലും പ​​​നി​​​യാ​​​യ​​​തി​​​നാ​​​ൽ കോ​​​ഴി​​​ക്കോ​​​ട് മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​​ലേ​​​ക്ക് വി​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് ബ​​​ന്ധു​​​ക്ക​​​ൾ പ​​​റ​​​ഞ്ഞു.

    നി​​പ്പാ​​യി​​ല്ലെ​​ന്ന് സ്ഥി​​രീ​​ക​​രി​​ച്ചെ​​ങ്കി​​ലും റോ​​​ജ​​​യു​​​ടെ മൃ​​​ത​​​ദേ​​​ഹം ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പ​​​ധി​​​കൃ​​​ത​​​ർ ബ​​​ന്ധു​​​ക്ക​​​ൾ​​​ക്കു വി​​​ട്ടു​​​കൊ​​​ടു​​​ക്കാ​​​തെ സം​​​സ്ക​​​രി​​​ച്ചു. കൂ​​​ത്തു​​​പ​​​റ​​​മ്പ് ന​​​ര​​​വൂ​​​രി​​​ലെ ഭാ​​​സ്ക​​​ര​​​ൻ-​​ശാ​​​ന്ത ദ​​​മ്പ​​​തി​​​ക​​​ളു​​​ടെ മ​​​ക​​​ളാ​​​ണ് റോ​​​ജ. മ​​​കൾ: അ​​​യ​​​ന.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: യു​വ​തിയുടെ മ​രണം പനിമൂലം; വ്യാജപ്രചാരണം ഭീ​തിപ​ര​ത്തി Rating: 5 Reviewed By: editordesk Malabarflash
    Scroll to Top