• Latest News

    Saturday, June 9, 2018

    ജോ​സ് കെ.​മാ​ണി കേ​ര​ള കോ​ണ്‍​ഗ്ര​സി​ന്‍റെ രാ​ജ്യ​സ​ഭാ സ്ഥാ​നാ​ർ​ഥി
    Saturday, June 9, 2018
    2:18:00 AM

    പാ​ലാ: ജോ​സ് കെ.​മാ​ണി എം​പി രാ​ജ്യ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കേ​ര​ള കോ​ണ്‍​ഗ്ര​സ് മാ​ണി വി​ഭാ​ഗ​ത്തി​ന്‍റെ സ്ഥാ​നാ​ർ​ഥി. വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ടു ചേ​ർ​ന്ന പാ​ർ​ട്ടി സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി യോ​ഗ​ത്തി​ലാ​ണ് ഈ ​തീ​രു​മാ​നം കൈ​ക്കൊ​ണ്ട​ത്.[www.malabarflash.com] 

    ഏ​റെ​നേ​ര​ത്തെ ച​ർ​ച്ച​ക​ൾ​ക്കു​ശേ​ഷ​മാ​ണ് സ്ഥാ​നാ​ർ​ഥി​യെ പ്ര​ഖ്യാ​പി​ക്കാ​ൻ ക​ഴി​ഞ്ഞ​ത്. പാ​ർ​ട്ടി നേ​താ​ക്ക​ളു​മാ​യും പി.​ജെ.​ജോ​സ​ഫു​മാ​യും മാ​ണി വെ​വ്വേ​റെ ച​ർ​ച്ച ന​ട​ത്തി.

    മ​ത്സ​രി​ക്കാ​ൻ താ​ത്പ​ര്യ​മി​ല്ലെ​ന്ന് കെ.​എം.​മാ​ണി രാ​വി​ലെ​ത​ന്നെ പ​ര​സ്യ​മാ​യി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ജോ​സ് കെ. ​മാ​ണി മ​ത്സ​രി​ക്കു​ന്ന​തി​നോ​ട് താ​ത്പ​ര്യ​മി​ല്ലെ​ന്നും മാ​ണി പ​റ​ഞ്ഞു. ഇ​തോ​ടെ കെ​ട്ടി​യി​റ​ക്കു​ന്ന സ്ഥാ​നാ​ർ​ഥി​യെ വേ​ണ്ടെ​ന്ന അ​ഭി​പ്രാ​യം പി.​ജെ.​ജോ​സ​ഫ് വി​ഭാ​ഗം ഉ​ന്ന​യി​ച്ചു. മാ​ണി​ക്കും ജോ​സ് കെ.​മാ​ണി​ക്കും താ​ത്പ​ര്യ​മി​ല്ലെ​ങ്കി​ൽ പാ​ർ​ട്ടി​ക്കു വേ​ണ്ടി പ​ണി​യെ​ടു​ക്കു​ന്ന ആ​ർ​ക്കെ​ങ്കി​ലും സീ​റ്റ് ന​ൽ​ക​ണ​മെ​ന്ന് ജോ​സ​ഫ് പ​ക്ഷം വാ​ദി​ച്ചു.

    ഇ​തോ​ടെ​യാ​ണ് ലോ​ക്സ​ഭാ എം​പി​യാ​യ ജോ​സ് കെ.​മാ​ണി​യെ​ത​ന്നെ രാ​ജ്യ​സ​ഭ​യി​ലേ​ക്ക് അ​യ​യ്ക്കാ​ൻ മാ​ണി തീ​രു​മാ​നി​ച്ച​ത്. തോ​മ​സ് ഉ​ണ്ണി​യാ​ട​ൻ, സ്റ്റീ​ഫ​ൻ ജോ​ർ​ജ്, ജോ​സ​ഫ് എം. ​പു​തു​ശേ​രി, തോ​മ​സ് ചാ​ഴി​കാ​ട​ൻ തു​ട​ങ്ങി​യ പേ​രു​ക​ളും പ​രി​ഗ​ണ​ന​യി​ലു​ണ്ടാ​യി​രു​ന്നു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ജോ​സ് കെ.​മാ​ണി കേ​ര​ള കോ​ണ്‍​ഗ്ര​സി​ന്‍റെ രാ​ജ്യ​സ​ഭാ സ്ഥാ​നാ​ർ​ഥി Rating: 5 Reviewed By: UMRAS vision
    Scroll to Top