• Latest News

    Friday, June 15, 2018

    മ​യ​ക്കു​മ​രു​ന്നു ക​ട​ത്ത് കേ​സ് : പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തെ നി​യോ​ഗി​ച്ചെ​ന്നു സ​ർ​ക്കാ​ർ
    Friday, June 15, 2018
    2:42:00 AM

    കൊ​​​ച്ചി: ദോ​​​ഹ​​​യി​​​ലേ​​​ക്കു മ​​​യ​​​ക്കു​​​മ​​​രു​​​ന്നു ക​​​ട​​​ത്താ​​​ൻ യു​​​വാ​​​ക്ക​​​ളെ ഉ​​​പ​​​യോ​​​ഗി​​​ച്ചെ​​​ന്ന കേ​​​സി​​​ൽ പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ സം​​​ഘ​​​ത്തെ നി​​​യോ​​​ഗി​​​ച്ചെ​​​ന്നു സ​​​ർ​​​ക്കാ​​​ർ ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ അ​​​റി​​​യി​​​ച്ചു.[www.malabarflash.com] 

    ദോ​​​ഹ​​​യി​​​ലെ ദു​​​ഹൈ​​​ൽ ജ​​​യി​​​ലി​​​ൽ ക​​​ഴി​​​യു​​​ന്ന ആ​​​ഷി​​​ക് ആ​​​ഷ് ലി (22), ​​കെ​​​വി​​​ൽ മാ​​​ത്യു (26), ആ​​​ദി​​​ത്യ മോ​​​ഹ​​​ന​​​ൻ (21), ശ​​​ര​​​ത് ശ​​​ശി (24) എ​​​ന്നി​​​വ​​​രെ ര​​​ക്ഷി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് അ​​​മ്മ​​​മാ​​​ർ ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി​​​യി​​​ലാ​​​ണു സ​​​ർ​​​ക്കാ​​​ർ ഇ​​​ക്കാ​​​ര്യം അ​​​റി​​​യി​​​ച്ച​​​ത്.

    ഹ​​​ർ​​​ജി പ​​​രി​​​ഗ​​​ണി​​​ക്ക​​​വെ പ്ര​​​ത്യേ​​​ക സം​​​ഘ​​​ത്തെ നി​​​യോ​​​ഗി​​​ച്ച് ഡി​​​ജി​​​പി ലോ​​​ക്നാ​​​ഥ് ബെ​​​ഹ്റ പു​​​റ​​​ത്തി​​​റ​​​ക്കി​​​യ ഉ​​​ത്ത​​​ര​​​വും സ​​​ർ​​​ക്കാ​​​ർ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ൻ ഹാ​​​ജ​​​രാ​​​ക്കി. കോ​​​ഴി​​​ക്കോ​​​ട് ജി​​​ല്ലാ പോ​​​ലീ​​​സ് മേ​​​ധാ​​​വി എ​​​സ്.​ കാ​​​ളി​​​രാ​​​ജ് മ​​​ഹേ​​​ഷ് കു​​​മാ​​​റി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള സം​​​ഘ​​​ത്തെ​​​യാ​​​ണ് അ​​​ന്വേ​​​ഷ​​​ണ​​ത്തി​​നു നി​​​യോ​​​ഗി​​​ച്ചി​​​ട്ടു​​ള്ള​​ത്. ഐ​​​ജി പി.​ ​​വി​​​ജ​​​യ​​​ൻ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​നു നേ​​​രി​​​ട്ട് മേ​​​ൽ​​​നോ​​​ട്ടം വ​​​ഹി​​​ക്കും.

    വി​​​ദേ​​​ശ​​​ത്തേ​​​ക്ക് ജോ​​​ലി തേ​​​ടി​​​പ്പോ​​​യ മ​​​ക്ക​​​ളെ വി​​​സ ശ​​​രി​​​യാ​​​ക്കി ന​​​ൽ​​​കി​​​യ​​​വ​​​ർ മ​​​യ​​​ക്കു​​മ​​​രു​​​ന്ന് ക​​​ട​​​ത്താ​​​ൻ ഉ​​​പ​​​യോ​​​ഗി​​​ച്ച​​​താ​​​ണെ​​​ന്നും ഇ​​​വ​​​രെ കെ​​​ണി​​​യി​​​ൽ പെ​​​ടു​​​ത്തി​​​യ​​​വ​​​ർ​​​ക്കെ​​​തി​​​രേ പ​​​രാ​​​തി ന​​​ൽ​​​കി​​​യി​​​ട്ടും പോ​​​ലീ​​​സ് ന​​​ട​​​പ​​​ടി എ​​​ടു​​​ത്തി​​​ല്ലെ​​​ന്നും ഹ​​​ർ​​​ജി​​​ക്കാ​​​ർ ആ​​​രോ​​​പി​​​ച്ചി​​​രു​​​ന്നു. 

    എ​​​റ​​​ണാ​​​കു​​​ളം, കോ​​​ട്ട​​​യം, ആ​​ല​​പ്പു​​ഴ സ്വ​​​ദേ​​​ശി​​ക​​ളാ​​ണു പ്ര​​തി​​ക​​ൾ. ഹ​​​ർ​​​ജി ചൊ​​​വ്വാ​​​ഴ്ച ഹൈ​​​ക്കോ​​​ട​​​തി വീ​​​ണ്ടും പ​​​രി​​​ഗ​​​ണി​​​ച്ചേ​​​ക്കും.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: മ​യ​ക്കു​മ​രു​ന്നു ക​ട​ത്ത് കേ​സ് : പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തെ നി​യോ​ഗി​ച്ചെ​ന്നു സ​ർ​ക്കാ​ർ Rating: 5 Reviewed By: UMRAS vision
    Scroll to Top