• Latest News

    Sunday, June 10, 2018

    പേ​സ്റ്റ് രൂ​പ​ത്തി​ൽ ക​ട​ത്താ​ൻ ശ്ര​മി​ച്ച ഒരുകോടിയുടെ സ്വ​ർ​ണം പി​ടി​കൂ​ടി
    Sunday, June 10, 2018
    3:19:00 AM

    നെ​​​ടു​​​മ്പാ​​​ശേ​​​രി: കൊ​​​ച്ചി അ​​​ന്താ​​​രാഷ്‌ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ളം വ​​ഴി പേ​​​സ്റ്റ് രൂ​​​പ​​​ത്തി​​​ൽ അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി ക​​​ട​​​ത്താ​​​ൻ ശ്ര​​​മി​​​ച്ച ഒ​​​രു കോ​​​ടി രൂ​​​പ​​​യോ​​​ളം വി​​​ല​​​വ​​​രു​​​ന്ന സ്വ​​​ർ​​​ണം ക​​​സ്റ്റം​​​സ് എ​​​യ​​​ർ ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് വി​​​ഭാ​​​ഗം പി​​​ടി​​​കൂ​​​ടി​. ശനിയാഴ്ച രാ​​​വി​​​ലെ ദോ​​​ഹ​​​യി​​​ൽ​​നി​​​ന്നു ഖ​​​ത്ത​​​ർ എ​​​യ​​​ർ​​​വേ​​​സ് വി​​​മാ​​​ന​​​ത്തി​​​ൽ എ​​​ത്തി​​​യ തൃ​​​ശൂ​​​ർ സ്വ​​​ദേ​​​ശി മു​​​ഹ​​​മ്മ​​​ദ് റ​​​ഫീ​​​ഖി​​​ൽ​​നി​​​ന്നാ​​​ണു മൂ​​​ന്ന​​​ര കി​​​ലോ സ്വ​​​ർ​​​ണം പി​​​ടി​​​ച്ചെ​​​ടു​​​ത്ത​​​ത്. പേ​​​സ്റ്റ് രൂ​​​പ​​​ത്തി​​​ലാ​​​ക്കി അ​​​ര​​​യി​​​ൽ കെ​​​ട്ടി​​​യാ​​​ണ് ഇ​​​യാ​​​ൾ സ്വ​​​ർ​​​ണം ക​​​ട​​​ത്താ​​​ൻ ശ്ര​​​മി​​​ച്ച​​​ത്.[www.malabarflash.com] 

    സ്വ​​​ർ​​​ണ ക​​​ള്ള​​​ക്ക​​​ട​​​ത്ത് സം​​​ഘ​​​ത്തി​​​ന്‍റെ കാ​​​രി​​​യ​​​റാ​​​യി ഇ​​​യാ​​​ൾ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​താ​​​യി ക​​​സ്റ്റം​​​സ് സം​​​ശ​​​യി​​​ക്കു​​​ന്നു​. ഗ​​​ൾ​​​ഫി​​​ൽ ജോ​​​ലി ചെ​​​യ്യു​​​ന്ന ഇ​​​യാ​​​ൾ ര​​​ണ്ടു​​​വ​​​ർ​​​ഷം കൂ​​​ടു​​​മ്പോ​​​ൾ നാ​​​ട്ടി​​​ലെ​​​ത്താ​​​റു​​​ണ്ട്. ഇ​​​തി​​​നു​​മു​​​ന്പു 2016 ലാ​​​ണ് നാ​​​ട്ടി​​​ലെ​​​ത്തി​​​യ​​​ത്. 

    മി​​​ശ്രി​​​ത​​രൂ​​​പ​​​ത്തി​​​ൽ സ്വ​​​ർ​​​ണം ക​​​ട​​​ത്തു​​​മ്പോ​​​ൾ പി​​​ടി​​​ക്ക​​​പ്പെ​​​ടാ​​​നു​​​ള്ള സാ​​​ധ്യ​​​ത കു​​​റ​​​വാ​​​യ​​​തി​​​നാ​​​ലാ​​​ണ് ഈ ​​​മാ​​​ർ​​​ഗം അ​​​വ​​​ലം​​​ബി​​​ക്കാ​​​ൻ കാ​​​ര​​​ണം. ര​​​ഹ​​​സ്യ​​​വി​​​വ​​​ര​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് ന​​​ട​​​ത്തി​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ലാ​​​ണ് സ്വ​​​ർ​​​ണം പി​​​ടി​​​കൂ​​​ടി​​​യ​​​ത്. കൊ​​​ച്ചി വി​​​മാ​​​ന​​​ത്താ​​​വ​​​ളം വ​​​ഴി അ​​​ന​​​ധി​​​കൃ​​​ത​ സ്വ​​​ർ​​​ണ​​ക്ക​​​ട​​​ത്ത് വ​​​ർ​​​ധി​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നു ക​​​സ്റ്റം​​​സി​​​ന്‍റെ പ​​​രി​​​ശോ​​​ധ​​​ന കൂ​​ടു​​ത​​ൽ ശ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടു​​ണ്ട്.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: പേ​സ്റ്റ് രൂ​പ​ത്തി​ൽ ക​ട​ത്താ​ൻ ശ്ര​മി​ച്ച ഒരുകോടിയുടെ സ്വ​ർ​ണം പി​ടി​കൂ​ടി Rating: 5 Reviewed By: UMRAS vision
    Scroll to Top