• Latest News

    Sunday, June 3, 2018

    നി​​​പ്പാ വൈ​​​റ​​​സ്; വ്യാ​ജ​പ്ര​ചാ​ര​ണം: ഒമ്പതു ​പേ​ർ അ​റ​സ്റ്റിൽ
    Sunday, June 3, 2018
    3:35:00 AM

    കോ​​​ഴി​​​ക്കോ​​​ട്: നി​​​പ്പാ വൈ​​​റ​​​സ് ബാ​​​ധ‍​യു​​​മാ‍​യി ബ​​​ന്ധ​​​പ്പെ​​​ട്ട് സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ​​​യി​​​ൽ വ്യാ​​​ജ പ്ര​​​ചാ​​​ര​​​ണം ന​​​ട​​​ത്തി​​​യ ഒ​​മ്പ​​തു പേ​​​ർ അ​​​റ​​​സ്റ്റി​​​ൽ. ഫ​​​റോ​​​ക്ക് സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ വൈ​​​ഷ്ണ​​​വ്, വി​​​ൽ​​​ജി​​​ത്ത്, ദി​​​വേ​​​ജ്, നി​​​മേ​​​ഷ്, വി​​​ഷ്ണു​​​ദാ​​​സ്, കോ​​​ഴി​​​ക്കോ​​​ട് സ്വ​​​ദേ​​​ശി മു​​​ഹ​​​മ്മ​​​ദ് ഹ​​​നീ​​​ഫ, മു​​​ക്കം സ്വ​​​ദേ​​​ശി ഫ​​​സ​​​ലു​​​ദ്ദീ​​​ൻ, മ​​​ല​​​പ്പു​​​റം അ​​​രീ​​​ക്കോ​​​ട് സ്വ​​​ദേ​​​ശി മു​​​ഹ​​​മ്മ​​​ദ് ഫ​​​സി​​​ൽ എ​​​ന്നി​​​വ​​​രാ​​​ണ് കോ​​ഴി​​ക്കോ​​ട്ട് ശനിയാഴ്ച അ​​​റ​​​സ്റ്റി​​​ലാ​​​യ​​​ത്. അ​​തേ​​സ​​മ​​യം, മൂ​​വാ​​റ്റു​​പു​​ഴ സ്വ​​ദേ​​ശി പി.​​എം. സു​​നി​​ൽ​​കു​​മാ​​ർ ക​​ണ്ണൂ​​രി​​ൽ അ​​റ​​സ്റ്റി​​ലാ​​യി.[www.malabarflash.com]

    കോ​​​ഴി​​​ക്കോ​​​ട് ജി​​​ല്ല​​​യി​​​ലെ വി​​​വി​​​ധ സ്ഥ​​​ല​​​ങ്ങ​​​ളി​​​ൽ നി​​​പ്പാ വൈ​​​റ​​​സ് ബാ​​​ധ പ​​​ട​​​ർ​​​ന്നു പി​​​ടി​​​ക്കു​​​ന്നു​​​വെ​​​ന്ന് വ്യാ​​​ജ വോ​​​യ്സ് സ​​​ന്ദേ​​​ശ​​​ങ്ങ​​​ൾ പ്ര​​​ച​​​രി​​​പ്പി​​​ച്ച​​​ത് ഫ​​​റോ​​​ക്ക് സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ പ്ര​​​തി​​​ക​​​ളാ​​​ണ്. ഇ​​​വ​​​ർ​​​ക്കെ​​​തി​​​രേ 120(ഒ) ​​​കെ​​​പി ആ​​​ക്ട് പ്ര​​​കാ​​​രം ഫ​​​റോ​​​ക്ക് പോ​​​ലീ​​​സാ​​​ണ് കേ​​​സ് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത​​​ത്.

    നി​​​പ്പാ വൈ​​​റ​​​സ് കോ​​​ഴി​​​യി​​​ലൂ​​​ടെ​​​യും മ​​​റ്റും പ​​​ക​​​രു​​​മെ​​​ന്ന് വ്യാ​​​ജ വാ​​​ർ​​​ത്ത പ്ര​​​ച​​​രി​​​പ്പി​​​ച്ച​​​തി​​​നാ​​​ണ് മു​​​ഹ​​​മ്മ​​​ദ് ഹ​​​നീ​​​ഫ​​​യെ ന​​​ട​​​ക്കാ​​​വ് പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്. ഇ​​തേ കു​​റ്റ​​ത്തി​​നാ​​ണ് മൂ​​വാ​​റ്റു​​പു​​ഴ സ്വ​​ദേ​​ശി​​യെ ക​​ണ്ണൂ​​ർ ടൗ​​ൺ എ​​സ്ഐ ശ്രീ​​ജി​​ത് കോ​​ടേ​​രി​​യും പി​​ടി​​കൂ​​ടി​​യ​​ത്. 

    നി​​​പ്പാ വൈ​​​റ​​​സ് ബാ​​​ധ​​​യു​​​ടെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ വ്യാ​​​ജ പ്ര​​​ചാ​​​ര​​​ണ​​​ങ്ങ​​​ൾ​​​ക്കെ​​​തി​​​രേ ശ​​​ക്ത​​​മാ​​​യ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്ന് സം​​​സ്ഥാ​​​ന ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പ് മു​​​ന്ന​​​റി​​​യി​​​പ്പ് ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: നി​​​പ്പാ വൈ​​​റ​​​സ്; വ്യാ​ജ​പ്ര​ചാ​ര​ണം: ഒമ്പതു ​പേ​ർ അ​റ​സ്റ്റിൽ Rating: 5 Reviewed By: editordesk Malabarflash
    Scroll to Top