• Latest News

    Sunday, June 10, 2018

    എരോലില്‍ സുന്നീ സെന്റര്‍ ഉദ്ഘാടനവും ഇഫ്ത്താര്‍ സംഗമവും
    Sunday, June 10, 2018
    3:57:00 AM

    ഉദുമ: കേരള മുസ്‌ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ് എരോല്‍ യൂണിററിന്റെ നേതൃത്വത്തില്‍ പുതുതായി ആരംഭിക്കുന്ന സുന്നീ സെന്ററിന്റെ ഉദ്ഘാടനവും ഇഫ്ത്താര്‍ സംഗമവും ജൂണ്‍ 10 ഞായറാഴ്ച വൈകുന്നേരം എരോലില്‍ നടക്കും.[www.malabarflash.com]

    വൈകുന്നേരം 4 മണാക്ക് സുന്നീ സെന്ററിന്റെ ഉദ്ഘാടനം സയ്യിദ് ശിഹാബുദ്ദീന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ അല്‍ അമാനി നിര്‍വ്വഹിക്കും. സുന്നീ സെന്റര്‍ ചെയര്‍മാന്‍ ഇ.എം മുഹമ്മദ്കുഞ്ഞി ഹാജി അധ്യക്ഷത വഹിക്കുന്ന പരിപാടിയില്‍ കഴിഞ്ഞ എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുളള ഉപഹാരം കെ.എം അബ്ദുല്‍ റസാഖ് വിതരണം ചെയ്യും. 

    നിര്‍ദ്ധനരായ കുടുംബക്കള്‍ക്കുളള പെരുന്നാള്‍ കിററ് വിതരണോദ്ഘാടനം പൈച്ചാര്‍ അബ്ദുല്ല നിര്‍വ്വഹിക്കും. അഷ്‌റഫ് കരിപ്പോടി, ആബിദ് സഖാഫി, അബ്ദുല്‍റഹിമാന്‍ എരോല്‍, അഹമ്മദ് ഖബീര്‍. പി. എരോല്‍, അബ്ദുല്‍ ഹമീദ്. വൈ. എരോല്‍, ഇബ്രാഹിം ജിന്ന്,  ഫാറൂഖ് സഖാഫി എരോല്‍, അഷ്‌റഫ് ബി.എ മുല്ലച്ചേരി, റഫീഖ് അബ്ബാസ് എരോല്‍ ആശംസകള്‍ നേരും. 

    തുടര്‍ന്ന് മഹ്‌ളറത്തുല്‍ ബദരിയ്യ മജ്‌ലിസും ഇഫ്ത്താര്‍ സംഗമവും നടക്കും.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: എരോലില്‍ സുന്നീ സെന്റര്‍ ഉദ്ഘാടനവും ഇഫ്ത്താര്‍ സംഗമവും Rating: 5 Reviewed By: UMRAS vision
    Scroll to Top