• Latest News

    Tuesday, June 12, 2018

    യു.എ.ഇയിൽ പെരുന്നാൾ അവധി പ്രഖ്യാപിച്ചു
    Tuesday, June 12, 2018
    3:29:00 AM

    ദുബൈ: യു.എ.ഇ സർക്കാർ ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു. റമദാൻ 29 (വ്യാഴം) മുതൽ അഞ്ച് ദിവസത്തേക്കാണ് അവധി.[www.malabarflash.com] 

    ശവ്വാൽ മൂന്ന് വരെയാണ് അവധിയുണ്ടാകുക. വെള്ളിയാഴ്ച പെരുന്നാൾ ആയാൽ ജൂൺ 17 വരെയും ശനിയാഴ്ചയിലാണെങ്കിൽ 18 വരെയാകും അവധി.

    ദോഹ: ഖത്തറില്‍ ചെറിയ പെരുന്നാള്‍ അവധി ജൂണ്‍ 13 മുതല്‍ ജൂണ്‍ 24 വരെയാകുമെന്ന് എമിരി ദിവാന്‍ പ്രഖ്യാപിച്ചു.
    മന്ത്രാലയങ്ങള്‍, സര്‍ക്കാര്‍-പൊതു സ്ഥാപനങ്ങള്‍, ഖത്തര്‍ പൊതു ബാങ്ക്, ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെല്ലാം ഈ ദിവസങ്ങളില്‍ അവധിയായിരിക്കും. ജൂണ്‍ 24 മുതല്‍ എല്ലാസ്ഥാപനങ്ങളും തുറന്ന് പ്രവര്‍ത്തിക്കും.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: യു.എ.ഇയിൽ പെരുന്നാൾ അവധി പ്രഖ്യാപിച്ചു Rating: 5 Reviewed By: UMRAS vision
    Scroll to Top