• Latest News

    Saturday, June 9, 2018

    ഡിസിസി ഓഫീസിനു മുന്നിൽ പ്രവർത്തകർ ശവപ്പെട്ടിയും റീത്തും വച്ചു
    Saturday, June 9, 2018
    1:29:00 PM

    കൊച്ചി: രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസ്-എമ്മിന് നൽകിയതിൽ കോണ്‍ഗ്രസിൽ പ്രതിഷേധം ശക്തമാകുന്നു. ശനിയാഴ്ച രാവിലെ എറണാകുളം ഡിസിസി ഓഫീസിന് മുന്നിൽ ശവപ്പെട്ടിയും റീത്തും വച്ചാണ് പ്രവർത്തകർ പ്രതിഷേധിച്ചത്. ഉമ്മൻ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കുമെതിരായ പോസ്റ്ററുകളും ഇവിടെ പതിച്ചിട്ടുണ്ട്.[www.malabarflash.com]

    കേരള കോണ്‍ഗ്രസിന് സീറ്റ് നല്‍കാനുള്ള തീരുമാനത്തിനെതിരെ മുൻ കെപിസിസി അധ്യക്ഷൻ വി.എം. സുധീരനും യുവ എംഎല്‍എമാരും ശക്തമായ പ്രതിഷേധവുമായി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. 

    കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് -എ​​മ്മി​​നു ല​​ഭി​​ച്ച രാ​​ജ്യ​​സ​​ഭ സീ​​റ്റി​​ൽ പാ​ർ​ട്ടി വൈസ് ചെ​യ​ർ​മാ​നും കോ​ട്ട​യം എം​പി​യു​മാ​യ ജോ​​സ് കെ. ​​മാ​​ണിയാണ് സ്ഥാ​​നാ​​ർ​​ഥി​​യാ​​കുന്നത്.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ഡിസിസി ഓഫീസിനു മുന്നിൽ പ്രവർത്തകർ ശവപ്പെട്ടിയും റീത്തും വച്ചു Rating: 5 Reviewed By: UMRAS vision
    Scroll to Top