• Latest News

  Monday, June 18, 2018

  ബ്ര​സീ​ലി​നെ സ​മ​നി​ല​യി​ൽ കു​രു​ക്കി സ്വി​സ് പ​ട
  Monday, June 18, 2018
  1:48:00 AM

  റോസ്റ്റോവ്∙ റഷ്യൻ ലോകകപ്പിൽ വമ്പൻ ടീമുകളുടെ കഷ്ടകാലം തുടരുന്നു. അർജന്റീനയ്ക്കു പിന്നാലെ ഗ്രൂപ്പ് ഇയിലെ രണ്ടാം മൽസരത്തിൽ ബ്രസീലും സമനിലയിൽ കുരുങ്ങി.[www.malabarflash.com]

  ലോക ആറാം നമ്പർ ടീമായ സ്വിറ്റ്സർലൻഡാണ് ബ്രസീലിനെ സമനിലയിൽ കുരുക്കിയത്. ഇരു ടീമുകളും ഓരോ ഗോൾ നേടി. 

  35–ാം മിനിറ്റിൽ ഫിലിപ്പെ കുടീഞ്ഞോയിലൂടെ മുന്നിൽക്കയറിയ ബ്രസീലിനെ 50–ാം മിനിറ്റിൽ സ്യൂബർ നേടിയ ഗോളിലാണ് സ്വിസ്പ്പട സമനിലയിൽ പിടിച്ചത്. ഇതോടെ ഇരു ടീമുകൾക്കും ഓരോ പോയിന്റ് ലഭിച്ചു.
  • Comments
  • Facebook Comments

  0 comments:

  Post a Comment

  Item Reviewed: ബ്ര​സീ​ലി​നെ സ​മ​നി​ല​യി​ൽ കു​രു​ക്കി സ്വി​സ് പ​ട Rating: 5 Reviewed By: UMRAS vision
  Scroll to Top