• Latest News

    Sunday, June 17, 2018

    മാ​ഹി​യി​ലെ ബാ​ബു​വ​ധം: ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ൻ എ​റ​ണാ​കു​ള​ത്ത് അ​റ​സ്റ്റി​ൽ
    Sunday, June 17, 2018
    12:00:00 AM

    മാ​ഹി: പ​ള്ളൂ​രി​ലെ സി​പി​എം നേ​താ​വ് ക​ണ്ണി​പ്പൊ​യി​ൽ ബാ​ബു​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ഒ​രു ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​നെ കൂ​ടി പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം അ​റ​സ്റ്റ് ചെ​യ്തു. വെ​ള്ളി​യാ​ഴ്ച രാ​ത്രി എ​റ​ണാ​കു​ള​ത്തെ ഒ​രു ബേ​ക്ക​റി​യി​ൽ നി​ന്നാ​ണ് പ​ള്ളൂ​ർ ചെ​മ്പ്ര സ്വ​ദേ​ശി​യാ​യ പു​ത്ത​ൻ​പു​ര​യി​ൽ സ​നീ​ഷി​നെ (28) അ​ന്വേ​ഷ​ണ സം​ഘം പി​ടി​കൂ​ടി​യ​ത്.[www.malabarflash.com] 

    ഇ​തോ​ടെ കേ​സി​ൽ പി​ടി​യി​ലാ​യ​വ​രു​ടെ എ​ണ്ണം എ​ട്ടാ​യി. പാ​നൂ​ർ ചെ​ണ്ട​യാ​ട്ടെ ക​മ​ല​ദ​ള​ത്തി​ൽ ശ്യാം​ജി​ത്ത്, ഈ​സ്റ്റ് പ​ള്ളൂ​രി​ലെ പി.​കെ. നി​ജേ​ഷ്, ചെ​ണ്ട​യാ​ട്ടെ ജെ​റി​ൻ സു​രേ​ഷ് എ​ന്നി​വ​രെ​യാ​ണ് ആ​ദ്യം അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​ക​ളു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പ​ള്ളൂ​രി​ലെ ഒ.​പി. ര​ജീ​ഷ്, ക​രീ​ക്കു​ന്നു​മ്മ​ൽ സു​നി​ൽ, പാ​നൂ​രി​ലെ അ​രു​ൺ ഭാ​സ്ക​ർ, പ​ന്ത​ക്ക​ൽ വ​യ​ലി​ൽ പി​ടി​ക​യി​ലെ പി.​കെ.​ശ​ര​ത്ത് എ​ന്നി​വ​രെ​യും അ​റ​സ്റ്റു ചെ​യ്തി​രു​ന്നു.

    കൊ​ല​യാ​ളി സം​ഘ​ത്തി​ൽ 12 പേ​രു​ള്ള​താ​യാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ വി​ല​യി​രു​ത്ത​ൽ. ക​ഴി​ഞ്ഞ മേ​യ് ഏ​ഴി​ന് രാ​ത്രി പ​ള്ളൂ​ർ കോ​യ്യോ​ട​ൻ കോ​റോ​ത്ത് റോ​ഡി​ൽ ബാ​ബു​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ​ത്. ബാ​ബു കൊ​ല്ല​പ്പെ​ട്ട് മു​ക്കാ​ൽ മ​ണി​ക്കൂ​റി​ന​കം ന്യൂ​മാ​ഹി മ​ല​യാ​ള ക​ലാ​ഗ്രാ​മ​ത്തി​ന് സ​മീ​പം ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​നാ​യ ഷ​മേ​ജും കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.

    ക​ഴി​ഞ്ഞ അ​ഞ്ചി​നാ​ണ് സ​നീ​ഷ് പി​റ​വ​ത്തെ ബേ​ക്ക​റി​യി​ൽ ജോ​ലി​ക്കെ​ത്തി​യ​ത്. ര​ണ്ട് വ​ർ​ഷം മു​ന്പ് ഇ​വി​ടെ സ​നീ​ഷ് ജോ​ലി ചെ​യ്തി​രു​ന്ന​താ​ണ​ന്നും ഈ ​പ​രി​ച​യ​ത്താ​ലാ​ണ് വീ​ണ്ടും ജോ​ലി​ക്കെ​ടു​ത്ത​തെ​ന്നും ക​ണ്ണൂ​ർ സ്വ​ദേ​ശി​യാ​യ ബേ​ക്ക​റി ഉ​ട​മ സു​ധി പ​റ​യു​ന്നു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: മാ​ഹി​യി​ലെ ബാ​ബു​വ​ധം: ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ൻ എ​റ​ണാ​കു​ള​ത്ത് അ​റ​സ്റ്റി​ൽ Rating: 5 Reviewed By: UMRAS vision
    Scroll to Top