• Latest News

    Sunday, June 17, 2018

    മെ​സി പെ​നാ​ൽ​റ്റി പാ​ഴാ​ക്കി; ഐ​സ്‌ല​ൻ​ഡി​നെ​തി​രേ അ​ർ​ജ​ന്‍റീ​ന​യ്ക്കു സ​മ​നി​ല
    Sunday, June 17, 2018
    2:00:00 AM

    മോ​സ്ക്കോ: സൂ​പ്പ​ർ താ​രം ല​യ​ണ​ൽ മെ​സി പെ​നാ​ൽ​റ്റി പാ​ഴാ​ക്കി​യ മ​ത്സ​ര​ത്തി​ൽ ഐ​സ്‌ല​ൻ​ഡി​നെ​തി​രേ അ​ർ​ജ​ന്‍റീ​ന​യ്ക്കു സ​മ​നി​ല. ഇ​രു ടീ​മു​ക​ളും ഓ​രോ ഗോ​ൾ വീ​തം നേ​ടി. ആ​ദ്യ പ​കു​തി​യി​ൽ ഇ​രു ടീ​മു​ക​ളും ഓ​രോ ഗോ​ൾ നേ​ടി സ​മ​നി​ല പാ​ലി​ച്ചു. 63-ാം മി​നി​റ്റി​ൽ ല​ഭി​ച്ച പെ​നാ​ൽ​റ്റി മെ​സി പാ​ഴാ​ക്കി​യ​താ​ണ് മ​ത്സ​ര​ത്തി​ൽ നി​ർ​ണാ​യ​ക​മാ​യ​ത്.[www.malabarflash.com]

    മ​ത്സ​ര​ത്തി​ന്‍റെ 19-ാം മി​നി​റ്റി​ൽ സെ​ർ​ജി​യോ അ​ഗ്യൂ​റോ​യു​ടെ ഗോ​ളി​ൽ അ​ർ​ജ​ന്‍റീ​ന​യാ​ണ് ആ​ദ്യം ലീ​ഡെ​ടു​ത്ത​ത്. റോ​ഹോ​യി​ൽ​നി​ന്ന് ല​ഭി​ച്ച പാ​സ് ര​ണ്ടു പ്ര​തി​രോ​ധ​ക്കാ​രെ വെ​ട്ടി​യൊ​ഴി​ഞ്ഞ് ക​രു​ത്തു​റ്റ ഷോ​ട്ടി​ലൂ​ടെ അ​ഗ്യൂ​റോ ഐ​സ്ല​ൻ​ഡ് വ​ല​യി​ൽ നി​ക്ഷേ​പി​ക്കു​ക​യാ​യി​രു​ന്നു. നാ​ലു മി​നി​റ്റി​നു​ള്ളി​ൽ ഐ​സ്‌ല​ൻ​ഡി​ന്‍റെ മ​റു​പ​ടി​യെ​ത്തി. ബോ​ക്സി​ലെ കൂ​ട്ട​പ്പൊ​രി​ച്ചി​ലി​നൊ​ടു​വി​ൽ, ഇ​ട​തു ഭാ​ഗ​ത്തു​നി​ന്ന് സി​ഗു​ഡ്സ​ൻ പോ​സ്റ്റി​ന് സ​മാ​ന്ത​ര​മാ​യി നീ​ട്ടി​നി​ൽ​കി​യ പാ​സ് ആ​ൽ​ഫ്ര​യോ ഫി​ൻ​ബോ​ഗ്സ​ൻ വ​ല​യി​ലെ​ത്തി​ച്ച​പ്പോ​ൾ അ​ർ​ജന്‍റൈൻ ആ​രാ​ധ​ക​ർ ഞെ​ട്ടി.

    ര​ണ്ടാം പ​കു​തി​യി​ൽ അ​ർ​ജ​ന്‍റീ​ന തു​ട​ർ​ച്ച​യാ​യി ആ​ക്ര​മ​ണ​ങ്ങ​ൾ ന​ട​ത്തി​യെ​ങ്കി​ലും എ​ല്ലാം ഐ​സ്‌ല​ൻ​ഡ് പ്ര​തി​രോ​ധ​ത്തി​ൽ ത​ട്ടി മ​ട​ങ്ങി. മെ​സി​യെ കൃ​ത്യ​മാ​യി പൂ​ട്ടാ​ൻ ഐ​സ്ല​ൻ​ഡി​നു ക​ഴി​ഞ്ഞു. 64-ാം മി​നി​റ്റി​ൽ ബോ​ക്സി​നു​ള്ളി​ൽ മെ​സി​യെ ഐ​സ്‌ല​ൻ​ഡ് പ്ര​തി​രോ​ധം വീ​ഴ്ത്തി​യ​തി​നു റ​ഫ​റി സ്പോ​ട് കി​ക്ക് വി​ധി​ച്ചു. മെ​സി​യെ​ടു​ത്ത പെ​നാ​ൽ​റ്റി പ​ക്ഷേ, ഐ​സ്‌ല​ൻ​ഡ് ഗോ​ൾ​കീ​പ്പ​ർ ഹാ​ൽ​ഡേ​ഴ്സ​ൻ ത​ടു​ത്തി​ട്ടു. തു​ട​ർ​ന്നും അ​ർ​ജ​ന്‍റീ​ന തു​ട​ർ​ച്ച​യാ​യി ആ​ക്ര​മ​ണ​ങ്ങ​ൾ ന​ട​ത്തി​യെ​ങ്കി​ലും ഐ​സ്‌ല​ൻ​ഡ് പ്ര​തി​രോ​ധം ത​ക​ർ​ക്കാ​നാ​യി​ല്ല.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: മെ​സി പെ​നാ​ൽ​റ്റി പാ​ഴാ​ക്കി; ഐ​സ്‌ല​ൻ​ഡി​നെ​തി​രേ അ​ർ​ജ​ന്‍റീ​ന​യ്ക്കു സ​മ​നി​ല Rating: 5 Reviewed By: editordesk Malabarflash
    Scroll to Top