• Latest News

    Tuesday, June 12, 2018

    നി​​​​​ർ​​​​​മാ​​​​​ണ​​​​​ത്തി​​​​​ലി​​​​​രു​​​​​ന്ന ര​​​​​ണ്ടു​​​​​നി​​​​​ല കെ​​​​​ട്ടി​​​​​ടം ത​​​​​ക​​​​​ർ​​​​​ന്നു​​​​​വീ​​​​​ണു
    Tuesday, June 12, 2018
    2:46:00 AM

    അ​​​​​ടി​​​​​മാ​​​​​ലി: മൂ​​​​​ന്നാ​​​​​ർ ആ​​​​​ന​​​​​ച്ചാ​​​​​ലി​​​​​നു സ​​​​​മീ​​​​​പം നി​​​​​ർ​​​​​മാ​​​​​ണ​​​​​ത്തി​​​​​ലി​​​​​രു​​​​​ന്ന ര​​​​​ണ്ടു​​​​​നി​​​​​ല കെ​​​​​ട്ടി​​​​​ടം ത​​​​​ക​​​​​ർ​​​​​ന്നു​​​​​വീ​​​​​ണു. ആ​​​​​ന​​​​​ച്ചാ​​​​​ൽ ര​​​​​ണ്ടാം​​​​​മൈ​​​​​ൽ റോ​​​​​ഡി​​​​​നോ​​​​​ടു ചേ​​​​​ർ​​​​​ന്നു​​​​​ള്ള കെ​​​​​ട്ടി​​​​​ട​​​​​മാ​​​​​ണ് ത​​​​​ക​​​​​ർ​​​​​ന്നു​​​​​വീ​​​​​ണ​​​​​ത്. തിങ്കളാഴ്ച്  വൈ​​​​​കു​​​​​ന്നേ​​​​​രം നാ​​​​​ല​​​​​ര​​​​​യോ​​​​​ടെ​​​​​യാ​​​​​യി​​​​​രു​​​​​ന്നു അ​​​​​പ​​​​​ക​​​​​ടം ന​​​​​ട​​​​​ന്ന​​​​​ത്.[www.malabarflash.com]

    ആ​​​​​ന​​​​​ച്ചാ​​​​​ൽ മേ​​​​​ക്കോ​​​​​ട​​​​​യി​​​​​ൽ ശാ​​​​​ർ​​​​​ങ്ധ​​​​​ര​​​​​ന്‍റെ കെ​​​​​ട്ടി​​​​​ട​​​​​മാ​​​​​ണ് ത​​​​​ക​​​​​ർ​​​​​ന്ന​​​​​ത്. ര​​​​​ണ്ടു​​​​​വ​​​​​ർ​​​​​ഷം മു​​​​​ന്പാ​​​​​ണ് ഇ​​​​​യാ​​​​​ൾ കെ​​​​​ട്ടി​​​​​ട നി​​​​​ർ​​​​​മാ​​​​​ണ​​​​​മാ​​​​​രം​​​​​ഭി​​​​​ച്ച​​​​​ത്. നി​​​​​ർ​​​​​മാ​​​​​ണം ഏ​​​​​ക​​​​​ദേ​​​​​ശം പൂ​​​​​ർ​​​​​ത്തീ​​​​​ക​​​​​രി​​​​​ച്ചി​​​​​രു​​​​​ന്നു.

    കു​​​​​ത്ത​​​​​നെ ച​​​​​രി​​​​​വു​​​​​ള്ള പ്ര​​​​​ദേ​​​​​ശ​​​​​ത്ത് നി​​​​​ർ​​​​​മി​​​​​ച്ച കെ​​​​​ട്ടി​​​​​ട​​​​​ത്തി​​​​​ന്‍റെ അ​​​​​ടി​​​​​വ​​​​​ശ​​​​​ത്തു​​​​​നി​​​​​ന്നും മ​​​​​ണ്ണി​​​​​ടി​​​​​ഞ്ഞു താ​​​​​ഴ്ന്ന​​​​​താ​​​​​ണ് അ​​​​​പ​​​​​ക​​​​​ട​​​​​ത്തി​​​​​നു കാ​​​​​ര​​​​​ണം.​​​​കെ​​​​​ട്ടി​​​​​ട​​​​​ത്തി​​​​​നു​​​​​ള്ളി​​​​​ൽ ആ​​​​​ളു​​​​​ക​​​​​ളു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്നി​​​​​ല്ല. മ​​​​​ഴ ശ​​​​​ക്ത​​​​​മാ​​​​​യി തു​​​​​ട​​​​​രു​​​​​ന്ന​​​​​തി​​​​​നാ​​​​​ലും പ്ര​​​​​ദേ​​​​​ശ​​​​​ത്ത് ഇ​​​​​നി​​​​​യും മ​​​​​ണ്ണി​​​​​ടി​​​​​യു​​​​​വാ​​​​​ൻ സാ​​​​​ധ്യ​​​​​ത​​​​​യു​​​​​ണ്ട്. അ​​​​​പ​​​​​ക​​​​​ട​​​​​സാ​​​​​ധ്യ​​​​​ത ക​​​​​ണ​​​​​ക്കി​​​​​ലെ​​​​​ടു​​​​​ത്ത് പ്ര​​​​​ദേ​​​​​ശ​​​​​ത്തു​​​​​നി​​​​​ന്ന് കു​​​​​ടും​​​​​ബ​​​​​ങ്ങ​​​​​ളെ മാ​​​​​റ്റി​​​​​പ്പാ​​​​​ർ​​​​​പ്പി​​​​​ച്ചു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: നി​​​​​ർ​​​​​മാ​​​​​ണ​​​​​ത്തി​​​​​ലി​​​​​രു​​​​​ന്ന ര​​​​​ണ്ടു​​​​​നി​​​​​ല കെ​​​​​ട്ടി​​​​​ടം ത​​​​​ക​​​​​ർ​​​​​ന്നു​​​​​വീ​​​​​ണു Rating: 5 Reviewed By: UMRAS vision
    Scroll to Top