• Latest News

    Saturday, June 16, 2018

    മൊ​റോ​ക്കോ​യു​ടെ ഹൃ​ദ​യം ത​ക​ർ​ത്ത് സെ​ൽ​ഫ് ഗോ​ൾ; ഇ​റാ​ൻ ജ​യി​ച്ചു​തു​ട​ങ്ങി
    Saturday, June 16, 2018
    12:59:00 AM

    മോ​സ്കോ: അ​വ​സാ​ന മി​നി​റ്റി​ൽ ഹൃ​ദ​യം ത​ക​ർ​ത്ത സെ​ൽ​ഫ് ഗോ​ൾ വ​ഴ​ങ്ങി മൊ​റോ​ക്കോ വീ​ണു. ലോ​ക​ക​പ്പി​ൽ ഗ്രൂ​പ്പ് ബി​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഏ​ഷ്യ​ൻ പ്ര​തി​നി​ധി​ക​ളാ​യ ഇ​റാ​ന് എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​ന്‍റെ ജ​യം. ഇ​ഞ്ചു​റി ടൈ​മി​ൽ മൊ​റോ​ക്കോ താ​രം അ​സി​സ് ബൊ​ഹാ​ദൂ​സാ​ണ് ഇ​റാ​ന്‍റെ വി​ജ​യ​മു​റ​പ്പി​ച്ച സെ​ൽ​ഫ് ഗോ​ൾ വ​ഴ​ങ്ങി​യ​ത്.[www.malabarflash.com] 

    മ​ത്സ​ര​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ൽ മൊ​റോ​ക്കോ​യു​ടെ ആ​ധി​പ​ത്യ​മാ​യി​രു​ന്നു. ഇ​റാ​ൻ പോ​സ്റ്റി​ലേ​ക്കു തി​ര​മാ​ല പോ​ലെ മൊ​റോ​ക്കോ മു​ന്നേ​റ്റ​ങ്ങ​ൾ ന​ട​ത്തി​യെ​ങ്കി​ലും ഗോ​ൾ​മാ​ത്രം ഒ​ഴി​ഞ്ഞു​നി​ന്നു. തു​ട​ക്ക​ത്തി​ലെ പ​ത​ർ​ച്ച​യ്ക്കു​ശേ​ഷം ഇ​റാ​നും ഒ​റ്റ​പ്പെ​ട്ട മു​ന്നേ​റ്റ​ങ്ങ​ൾ ന​ട​ത്തി. ര​ണ്ടാം പ​കു​തി​യി​ൽ ഇ​രു ടീ​മു​ക​ളും പ​രു​ക്ക​ൻ അ​ട​വു​ക​ൾ പു​റ​ത്തെ​ടു​ത്ത​ത് മ​ത്സ​ര​ത്തി​ന്‍റെ ര​സം കെ​ടു​ത്തി. ഇ​തി​നു​ശേ​ഷ​മാ​യി​രു​ന്നു മൊ​റോ​ക്കോ​യു​ടെ വി​ധി നി​ർ​ണ​യി​ച്ച ഗോ​ൾ എ​ത്തി​യ​ത്.

    ഇ​ഞ്ചു​റി ടൈ​മി​ന്‍റെ നാ​ലാം മി​നി​റ്റി​ൽ മൊ​റോ​ക്കോ ബോ​ക്സി​നു തൊ​ട്ട​ടു​ത്തു​നി​ന്ന് ഇ​റാ​നു റ​ഫ​റി ഫ്രീ​കി​ക്ക് അ​നു​വ​ദി​ച്ചു. എ​ഹ്സാ​ൻ ഹാ​ജി സ​ഫി​യു​ടെ കി​ക്കി​നു ത​ല​വ​ച്ച അ​സി​സ് ബൊ​ഹാ​ദൂ​സി​നു പി​ഴ​ച്ചു. ബു​ള്ള​റ്റ് ഹെ​ഡ്ഡ​ർ സ്വ​ന്തം വ​ല​യി​ൽ. ക​ളി അ​വ​സാ​നി​ക്കാ​ൻ സെ​ക്ക​ൻ​ഡു​ക​ൾ മാ​ത്രം അ​വ​ശേ​ഷി​ച്ചി​രി​ക്കെ മൊ​റോ​ക്കോ ക​ണ്ണീ​രോ​ടെ ലോ​ക​ക​പ്പി​ലെ ആ​ദ്യ പോ​രാ​ട്ടം അ​വ​സാ​നി​പ്പി​ച്ചു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: മൊ​റോ​ക്കോ​യു​ടെ ഹൃ​ദ​യം ത​ക​ർ​ത്ത് സെ​ൽ​ഫ് ഗോ​ൾ; ഇ​റാ​ൻ ജ​യി​ച്ചു​തു​ട​ങ്ങി Rating: 5 Reviewed By: UMRAS vision
    Scroll to Top