• Latest News

    Sunday, May 6, 2018

    എസ്എസ്എല്‍സി, പ്ലസ്ടു വിജയികള്‍ക്ക് കേന്ദ്ര സ്കോളര്‍ഷിപ്പ്; വാട്സ്ആപ് പ്രചാരണം വ്യാജം
    Sunday, May 6, 2018
    3:30:00 AM

    കാസര്‍കോട്:എസ്എസ്എല്‍സി,പ്ലസ്ടു പരീക്ഷകളില്‍ വിജയിച്ചവര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ സ്കോളര്‍ഷിപ്പ് നല്‍കുന്നുവെന്ന വാട്സ്ആപ് പ്രചാരണം വ്യാജമെന്ന് റിപ്പോര്‍ട്ട്.[www.malabarflash.com] 

    എസ്എല്‍എല്‍സി പരീക്ഷയില്‍ 75 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടിയ വിദ്യാര്‍ഥികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ 10,000 രൂപയുടെ സ്കോളര്‍ഷിപ്പും പ്ലസ്ടുവിന് 85 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടിയ വിദ്യാര്‍ഥികള്‍ക്ക് 25,000 രൂപയുടെ സ്കോളര്‍ഷിപ്പും നല്‍കുന്നുവെന്നായിരുന്നു വാട്സ്ആപ്പില്‍ പ്രചരിച്ചിരുന്നത്. ഇതിനായുള്ള അപേക്ഷാഫോറം അതാതു മുനിസിപ്പാലിറ്റി/പഞ്ചായത്തുകളില്‍ നിന്നു ലഭിക്കുമെന്നും വാട്സ്ആപ് സന്ദേശത്തിലുണ്ടായിരുന്നു. 

    ഇതേത്തുടര്‍ന്ന് നിരവധി പേര്‍ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും എത്താന്‍ തുടങ്ങിയതോടെയാണ് അധികൃതര്‍ വിശദീകരണവുമായി രംഗത്തെത്തിയത്. നിലവില്‍ ഇത്തരമൊരു സ്കോളര്‍ഷിപ്പ് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നില്ല. എന്നാല്‍ സ്കൂള്‍,കോളേജ് വിദ്യാര്‍ഥികള്‍ക്ക് ഒട്ടേറെ സ്കോളര്‍ഷിപ്പ് നല്‍കുന്നുണ്ടെന്നും അധികൃതര്‍ പറഞ്ഞു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: എസ്എസ്എല്‍സി, പ്ലസ്ടു വിജയികള്‍ക്ക് കേന്ദ്ര സ്കോളര്‍ഷിപ്പ്; വാട്സ്ആപ് പ്രചാരണം വ്യാജം Rating: 5 Reviewed By: editordesk Malabarflash
    Scroll to Top