• Latest News

    Tuesday, May 1, 2018

    സംസാരിക്കാന്‍ വിസ്സമ്മതിച്ചതിന് യുവാവ് പട്ടാപ്പകല്‍ വിദ്യാര്‍ഥിനിയുടെ കഴുത്തറുത്തു
    Tuesday, May 1, 2018
    12:50:00 AM

    ചെന്നൈ: സംസാരിക്കാന്‍ വിസ്സമ്മതിച്ചതിന് യുവാവ് പട്ടാപ്പകല്‍ വിദ്യാര്‍ഥിനിയുടെ കഴുത്തറുത്തു. തമിഴ്‌നാട്ടിലെ കടല്ലൂര്‍ ജില്ലയിലാണ് സംഭവം. വിദ്യാര്‍ഥിനിയുടെ നില അതീവഗുരുതരമാണ്. യുവാവിനെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു.[www.malabarflash.com]

    കടല്ലൂര്‍ അണ്ണാമലൈ സര്‍വ്വകലാശാലയിലെ ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥിനിക്കാണ്‌ കഴുത്തിന് മുറിവേറ്റത്. കോളേജില്‍ നിന്ന് തിരികെ വരുംവഴി തന്നെ പിന്തുടര്‍ന്ന യുവാവുമായി ശില്‍പ വാക്കേറ്റത്തിലേര്‍പ്പെടുകയായിരുന്നു. വഴക്ക് മൂര്‍ഛിച്ചതോടെ യുവാവ് കയ്യിലുണ്ടായിരുന്ന ആയുധം ഉപയോഗിച്ച് വിദ്യാര്‍ത്ഥിനിയുടെ കഴുത്തില്‍ മുറിവേല്‍പ്പിച്ചു. ജനത്തിരക്കുള്ള സ്ഥലത്താണ് സംഭവം നടന്നത്. ഓടിക്കൂടിയ നാട്ടുകാര്‍ വിദ്യാര്‍ത്ഥിനിയെ ആശുപത്രിയിലെത്തിച്ചു. യുവാവിനെ പിടികൂടി മര്‍ദ്ദിക്കുകയും തുടര്‍ന്ന് പോലീസിലേല്‍പ്പിക്കുകയും ചെയ്തു.

    നന്ദകുമാര്‍ എന്ന യുവാവുമായി വിദ്യാര്‍ത്ഥിനിയ്ക്ക് മുന്‍പരിചയമുണ്ടായിരുന്നതായാണ് വിവരം. ഇരുവരും തമ്മില്‍ കുറച്ചുകാലമായി അകല്‍ച്ചയിലാവുകയും നന്ദകുമാറിനോട് സംസാരിക്കാന്‍ ശില്‍പ താത്പര്യം കാട്ടാതിരിക്കുകയും ചെയ്തു. ഇതാണ് നന്ദകുമാറിനെ പ്രകോപിപ്പിച്ചതെന്നാണ് സൂചന. 
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: സംസാരിക്കാന്‍ വിസ്സമ്മതിച്ചതിന് യുവാവ് പട്ടാപ്പകല്‍ വിദ്യാര്‍ഥിനിയുടെ കഴുത്തറുത്തു Rating: 5 Reviewed By: UMRAS vision
    Scroll to Top