• Latest News

    Tuesday, May 1, 2018

    വിവാദപ്രസംഗം; സ്വാധി സരസ്വതിക്കെതിരായ തെളിവ് ഹാജരാക്കാന്‍ പരാതിക്കാരനോട് പോലീസ് ആവശ്യപ്പെട്ടു
    Tuesday, May 1, 2018
    11:06:00 PM

    കാസര്‍കോട്: വിഎച്ച്പി നേതാവ് സ്വാധി സരസ്വതിക്കെതിരായ കേസില്‍ പരാതിക്കാരനോട് തെളിവ് ഹാജരാക്കാന്‍ പോലീസ് ആവശ്യപ്പെട്ടു.വിവാദ പ്രസംഗത്തിന്റെ വീഡിയോ ദൃശ്യമടക്കമുള്ള തെളിവുകള്‍ ഹാജരാക്കാനാണ് പരാതിക്കാരനായ മധൂരിലെ നൗഫല്‍ ഉളിയത്തടുക്കയോട് ആവശ്യപ്പെട്ടിരിക്കുന്നത്.[www.malabarflash.com]

    മതവികാരം വ്രണപ്പെടുത്തിയതിനും മറ്റുമെതിരെയാണ് സ്വാധി സരസ്വതിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം ബദിയടുക്ക പോലീസ് കേസെടുത്തത്. തെളിവുകള്‍ ശേഖരിച്ച ശേഷം തുടരന്വേഷണം ഊര്‍ജിതമാക്കുമെന്ന് ബദിയടുക്ക എസ് ഐ കെ. പ്രശാന്ത് പറഞ്ഞു.

    ബദിയടുക്കയില്‍ നടന്ന വിശ്വ ഹിന്ദു പരിഷത്ത് ഹിന്ദു സമാജോത്സവത്തില്‍ മുഖ്യപ്രഭാഷണം നടത്തിയപ്പോഴാണ് മധ്യപ്രദേശ് സ്വദേശിനിയായ സ്വാധി സരസ്വതി വിദ്വേഷ പ്രസംഗം നടത്തിയത്.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: വിവാദപ്രസംഗം; സ്വാധി സരസ്വതിക്കെതിരായ തെളിവ് ഹാജരാക്കാന്‍ പരാതിക്കാരനോട് പോലീസ് ആവശ്യപ്പെട്ടു Rating: 5 Reviewed By: UMRAS vision
    Scroll to Top