• Latest News

    Monday, May 28, 2018

    മുൻ കേന്ദ്രമന്ത്രിയായ കർണാടക കോൺഗ്രസ് എംഎൽഎ വാഹനാപകടത്തിൽ മരിച്ചു
    Monday, May 28, 2018
    11:29:00 AM

    ബെംഗളുരു: മുൻ കേന്ദ്രമന്ത്രിയും കർണാടകയിലെ കോൺഗ്രസ് എംഎൽഎയുമായ സിദ്ദു നിയാംഗൗഡ (70) വാഹനാപകടത്തിൽ മരിച്ചു.[www.malabarflash.com] 

    ഗോവയിൽ നിന്ന് സ്വദേശമായ ബാഗൽകോട്ടിലേക്കു കാറിൽ സഞ്ചരിക്കുന്നതിനിടെ എംഎൽഎയുടെ കാർ ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടം. 

    കർണാടകയിലെ തുളസിഗേരിക്കു സമീപമായിരുന്നു സംഭവം. അടുത്തിടെ നടന്ന കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ ജാംഗണ്ഡിയിൽനിന്ന് വിജയിച്ചാണ് ഇദ്ദേഹം എംഎൽഎയായത്.

    അപകടം നടന്ന ഉടൻ തന്നെ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയിലെ ശ്രീകാന്ത് കുല്‍ക്കർണിയെയാണു പരാജയപ്പെടുത്തിയത്. 2500 ഓളം വോട്ടിന്റെ ഭൂരിപക്ഷത്തിൽ ആയിരുന്നു ജയം.

    ഡൽഹിയിലായിരുന്ന എംഎൽഎ അവിടെ നിന്ന് വിമാന മാർഗം ഗോവയിലെത്തിയ ശേഷം കാറിൽ സ്വദേശത്തേക്കു വരുമ്പോഴായിരുന്നു അപകടം. 1990–91 കാലഘട്ടത്തിൽ നരസിംഹ റാവു സർക്കാരിൽ കേന്ദ്രമന്ത്രിയായിരുന്നു ഇദ്ദേഹം. ഭാര്യയും അഞ്ചു മക്കളുമുണ്ട്.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: മുൻ കേന്ദ്രമന്ത്രിയായ കർണാടക കോൺഗ്രസ് എംഎൽഎ വാഹനാപകടത്തിൽ മരിച്ചു Rating: 5 Reviewed By: editordesk Malabarflash
    Scroll to Top