• Latest News

    Wednesday, May 23, 2018

    തൂ​ത്തു​ക്കു​ടി വെ​ടി​വ​യ്പ് ആ​സൂ​ത്രി​തം? പ്ര​തി​ഷേ​ധ​ക്കാ​രെ തെ​ര​ഞ്ഞു​പി​ടി​ച്ച് വെ​ടി​വയ്ക്കുന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്
    Wednesday, May 23, 2018
    11:19:00 AM

    തൂ​ത്തു​ക്കു​ടി: തൂ​ത്തു​ക്കു​ടി സ്റ്റെ​ർ​ലൈ​റ്റ് വി​രു​ദ്ധ പ്ര​ക്ഷോ​ഭ​ത്തി​നി​ടെ​യു​ണ്ടാ​യ പോ​ലീ​സ് വെ​ടി​വ​യ്പ് ആ​സൂ​ത്രി​ത​മെ​ന്ന് ആ​രോ​പ​ണം. പോ​ലീ​സ് വാ​നി​ന് മു​ക​ളി​ൽ നി​ന്ന് സ​മ​ര​ക്കാ​ർ​ക്ക് നേ​രെ വെ​ടി​വ​യ്ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്താ​യി.[www.malabarflash.com]

    ക​മാ​ൻ​ഡോ​ക​ൾ ആ​ളു​ക​ളെ തെ​ര​ഞ്ഞു​പി​ടി​ച്ച് വെ​ടി​വെ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് എം​ഡി​എം​കെ നേ​താ​വ് വൈ​കോ ആ​രോ​പി​ച്ചു.

    ‌പോ​ലീ​സ് ന​ട​പ​ടി​ക്കെ​തി​രെ മ​രി​ച്ച​വ​രു​ടെ ബ​ന്ധു​ക്ക​ളും രം​ഗ​ത്തെ​ത്തി. പോ​ലീ​സ് വെ​ടി​വ​യ്പ്പി​ൽ മ​രി​ച്ച​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​സ്റ്റ്മോ​ർ​ട്ടം ചെ​യ്യാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു. പോ​ലീ​സു​കാ​ർ​ക്കെ​തി​രെ ന​ട​പ​ടി എ​ടു​ത്തി​ല്ലെ​ങ്കി​ൽ മൃ​ത​ദേ​ഹ​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി​ല്ലെ​ന്നും ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു.

    തൂ​ത്തു​ക്കു​ടി വേ​ദാ​ന്ത സ്റ്റെ​ർ​ലൈ​റ്റ് കോ​പ്പ​ർ യൂ​ണി​റ്റ് പ്ലാ​ന്‍റി​നെ​തി​രെ പ്ര​തി​ഷേ​ധി​ച്ച നാ​ട്ടു​കാ​ർ​ക്ക് നേ​രെ​യാ​ണ് പോ​ലീ​സ് ‌വെ​ടി​വ​യ്പ്പ് ന​ട​ത്തി​യ​ത്. ചൊ​വ്വാ​ഴ്ച ന​ട​ത്തി​യ വെ​ടി​വ​യ്പി​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യ​ട ക്കം 11 ​പേ​ർ കൊ​ല്ല​പ്പെ​ട്ടു. തൂ​ത്തു​ക്കു​ടി ക​ള​ക്ട​റേ​റ്റി​ലേ​ക്ക് പ്ര​തി​ഷേ​ധ​ക്കാ​ർ ന​ട​ത്തി​യ മാ​ർ​ച്ചി​നു നേ​രേ​യാ​ണു പോ​ലീ​സ് വെ​ടി​വ​ച്ച​ത്.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: തൂ​ത്തു​ക്കു​ടി വെ​ടി​വ​യ്പ് ആ​സൂ​ത്രി​തം? പ്ര​തി​ഷേ​ധ​ക്കാ​രെ തെ​ര​ഞ്ഞു​പി​ടി​ച്ച് വെ​ടി​വയ്ക്കുന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത് Rating: 5 Reviewed By: UMRAS vision
    Scroll to Top