• Latest News

    Thursday, May 3, 2018

    അതിക്രമത്തിന്റെ ചിത്രം പകര്‍ത്തിയ ഫോട്ടോഗ്രാഫറെ പ്രസ് ക്ലബില്‍ കയറി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ മര്‍ദിച്ചു
    Thursday, May 3, 2018
    12:41:00 PM

    മലപ്പുറം: ജില്ലാ കാര്യാലയത്തിനു നേരെ സ്ഫോടക വസ്തുക്കള്‍ എറിഞ്ഞതില്‍ പ്രതിഷേധിച്ച് ആര്‍എസ്എസ് നടത്തിയ പ്രതിഷേധ പ്രകടനത്തിന്റെ ചിത്രം പകര്‍ത്താന്‍ ശ്രമിച്ച ഫോട്ടോഗ്രാഫറെ പ്രസ് ക്ലബിനകത്തു കയറി മര്‍ദിച്ചു. ചന്ദ്രിക ഫോട്ടോഗ്രാഫര്‍ ഫുവാദിനാണു മര്‍ദനമേറ്റത്.[www.malabarflash.com]

    ക്യാമറയും മൊബൈല്‍ ഫോണും പിടിച്ചുവാങ്ങി കേടുവരുത്തി. പ്രതിഷേധ പ്രകടനത്തിനരികിലൂടെ പോയ ബൈക്കുകള്‍ പ്രവര്‍ത്തകര്‍ തടയുന്നതിന്റെ പടം പ്രസ് ക്ലബില്‍ നിന്നു പകര്‍ത്തിയതില്‍ പ്രതിഷേധിച്ചായിരുന്നു അതിക്രമം. ഫുവാദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: അതിക്രമത്തിന്റെ ചിത്രം പകര്‍ത്തിയ ഫോട്ടോഗ്രാഫറെ പ്രസ് ക്ലബില്‍ കയറി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ മര്‍ദിച്ചു Rating: 5 Reviewed By: UMRAS vision
    Scroll to Top