• Latest News

    Tuesday, May 1, 2018

    'വ്യാജ' പ്രൊഫൈലിലൂടെ പ്രണയം നടിച്ച് യുവതിയെ തട്ടിക്കൊണ്ടു പോയ പ്രതി പിടിയില്‍
    Tuesday, May 1, 2018
    10:38:00 PM

    കണ്ണൂർ: സമൂഹമാധ്യമത്തില്‍ പ്രണയം നടിച്ചു യുവതിയെ തട്ടിക്കൊണ്ടു പോയ പ്രതിയെ പെരിങ്ങോം പോലീസ് പിടികൂടി. മാനന്തവാടി പെരിയ സ്വദേശി മുക്കത്ത് ഹൗസിൽ ബെന്നി ബേബി(39)യാണു പിടിയിലായത്.[www.malabarflash.com]

    കൊട്ടാരക്കരയിൽ നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. സമൂഹമാധ്യമത്തിലെ പ്രൊഫൈലിൽ ഒരു എസ്ഐയുടെ ഫൊട്ടോ വച്ചാണ് ഇയാൾ തട്ടിപ്പ് നടത്തിയത്.

    ഇയാൾ വിവിധ പോലീസ് സ്റ്റേഷനുകളിൽ ഒട്ടേറെ കേസുകളിൽ പ്രതിയാണെന്നു കണ്ടെത്തിയിട്ടുണ്ട്. പെരിങ്ങോമിനടുത്തുള്ള പെൺകുട്ടിയാണ് കബളിപ്പിക്കപ്പെട്ടത്.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: 'വ്യാജ' പ്രൊഫൈലിലൂടെ പ്രണയം നടിച്ച് യുവതിയെ തട്ടിക്കൊണ്ടു പോയ പ്രതി പിടിയില്‍ Rating: 5 Reviewed By: editordesk Malabarflash
    Scroll to Top