• Latest News

    Sunday, May 6, 2018

    മതത്തിന്‍റെ പേരിൽ ചില ശക്തികൾ വെറുപ്പ്​ പ്രചരിപ്പിക്കുന്നു -മുഖ്യമന്ത്രി
    Sunday, May 6, 2018
    1:19:00 AM

    കോഴിക്കോട്​: വർഗീയതയും വെറുപ്പും പ്രചരിപ്പിക്കാൻ മതത്തെയും മതഗ്രന്ഥങ്ങളെയും ചില ശക്തികൾ ബോധപൂർവം ഉപയോഗപ്പെടുത്തുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ.[www.malabarflash.com]

    സമഗ്രമായ മാനവിക ദർശനവും സഹവർത്തിത്വവും സഹിഷ്ണുതയും സാഹോദര്യവുമൊക്കെയാണ്​ എല്ലാ മതങ്ങളുടെയും സത്ത. മനുഷ്യത്വത്തി​​െൻറ സംരക്ഷണത്തിന്​ നിലകൊള്ളണമെന്നത്​ പുരോഗമന പ്രസ്ഥാനങ്ങളുടെ കടമയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. 

    കേരള മുസ്​ലിം ജമാഅത്ത് ‘നവലോകം; നവചുവടുകൾ’ എന്ന വിഷയത്തിൽ സ്വപ്നനഗരിയിൽ സംഘടിപ്പിച്ച ഉമറാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

    രാജ്യത്ത്​ ന്യൂനപക്ഷ വിഭാഗങ്ങൾ വേട്ടയാടപ്പെടുകയാണ്​. സച്ചാർ ഉൾപ്പെടെയുള്ള കമീഷൻ റിപ്പോർട്ടുകൾ കേന്ദ്രസർക്കാറിന്‍റെ അലമാരയിൽ പൊടിപിടിച്ച് കിടക്കുന്നു. സച്ചാർ കമീഷൻ റിപ്പോർട്ടിൽ രാജ്യത്തെ മുസ്​ലിംകളുടെ ദയനീയാവസ്ഥ തുറന്നുകാട്ടിയിട്ടും അതിന്​ പരിഹാരം കാണാൻ സാധിച്ചില്ല. 

    13.8 കോടി മുസ്​ലിംകളുള്ള ഇന്ത്യയിൽ ബഹുഭൂരിപക്ഷവും അതീവ പിന്നാക്ക വിഭാഗത്തിൽപെടുന്നവരാണ്​, പട്ടികജാതിക്കാരെക്കാൾ പിറകിലാണ്​ മുസ്​ലിംകൾ, പലരും പ്രതിമാസം 500 രൂപയിൽ കൂടുതൽ വരുമാനമില്ലാത്തവരാണ്​, വിദ്യാഭ്യാസ മേഖലയിലും ഉയർന്ന തൊഴിൽ മേഖലകളിലും മുസ്​ലിം സാന്നിധ്യം വളരെ കുറവാണ്​ തുടങ്ങിയ വിവരങ്ങൾ സച്ചാർ കമീഷൻ റിപ്പോർട്ടിൽ വ്യക്തമായതാണ്​. 

    ന്യൂനപക്ഷങ്ങൾ മുഖ്യധാരയിലേക്ക്​ വരണമെന്ന്​ പറഞ്ഞതു​കൊണ്ടായില്ല. അവർക്ക്​ അതിന്​ അവസരങ്ങൾ നൽകണം. എല്ലാ വിഭാഗം ജനങ്ങളെയും ഉൾക്കൊള്ളുന്ന സമഗ്ര, സന്തുലിത വികസന നയമാണ്​ രാജ്യത്തിനാവശ്യം.

    കഠ്​വ സംഭവത്തി​ന്‍റെ പേരിൽ പ്രതിഷേധം പ്രത്യേക രീതിയിൽ വഴിതിരിച്ചുവിടാൻ സംസ്ഥാനത്ത് നടന്ന ശ്രമം വെളിച്ചത്തുകൊണ്ടുവന്നത് പോലീസി​ന്‍റെ വൈദഗ്ധ്യവും ജാഗ്രതയുമാണ്​. പോലീസിന്‍റെ കരുതലില്ലായിരുന്നെങ്കിൽ നാട് നമ്മുടെ കൈയിൽനിന്ന്​ വഴുതി വലിയൊരു അപകടത്തിലേക്ക് നീങ്ങുന്ന സാഹചര്യമുണ്ടാകുമായിരുന്നു - മുഖ്യമ​ന്ത്രി പറഞ്ഞു.

    ന്യൂനപക്ഷ അവകാശങ്ങൾ നേടിയെടുക്കാൻ യോജിച്ച മുന്നേറ്റം അനിവര്യമാ​െണന്ന്​ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച കേരള മുസ്​ലിം ജമാഅത്ത്​ സംസ്ഥാന പ്രസിഡൻറ്​ കാന്തപുരം എ.പി. അബൂബക്കർ മുസ്​ലിയാർ അഭിപ്രായപ്പെട്ടു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: മതത്തിന്‍റെ പേരിൽ ചില ശക്തികൾ വെറുപ്പ്​ പ്രചരിപ്പിക്കുന്നു -മുഖ്യമന്ത്രി Rating: 5 Reviewed By: UMRAS vision
    Scroll to Top