• Latest News

    Wednesday, May 30, 2018

    ചെറുപുഴയിൽ ബൈക്ക് ടിപ്പർ ലോറിയിലിടിച്ച് രണ്ട്​ യുവാക്കൾ​ മരിച്ചു
    Wednesday, May 30, 2018
    2:57:00 AM

    ചെറുപുഴ: പാടിയോട്ടുചാല്‍ മച്ചിയില്‍ ബൈക്കും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ​ മരിച്ചു. കരിയക്കരയിലെ അഴകത്ത്​ ചാക്കോയുടെ മകന്‍ ടോണി(18), ചെറുപുഴ കാക്കേഞ്ചാലിലെ കേഴപ്ലാക്കല്‍ സജിയുടെ മകന്‍ അഭിഷേക് (18) എന്നിവരാണ് മരിച്ചത്​.[www.malabarflash.com] 

    ചൊവ്വാഴ്ച വൈകുന്നേരം നാലുമണിയോടെയായിരുന്നു അപകടം. പാടിയോട്ടുചാലില്‍ നിന്നും ചെറുപുഴ ഭാഗത്തേയ്​ക്ക്​ വരികയായിരുന്ന ബൈക്ക് എതിർദിശയിൽ നിന്നും വന്ന ടിപ്പർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു​.

    മച്ചിയില്‍ ജുമാ മസ്​ജിദിനു മുന്നിലായിരുന്ന അപകടം. ബൈക്കിന് പിന്‍ഭാഗത്തുകൂടി ലോറിയുടെ ടയര്‍ കയറിയിറങ്ങുകയാായിരുന്നു. ടോണി സംഭവ സ്ഥലത്തും അഭിഷേക് മംഗലാപുരത്തേക്ക് കൊണ്ടു പോകും വഴിയുമാണ് മരണപ്പെട്ടത്.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ചെറുപുഴയിൽ ബൈക്ക് ടിപ്പർ ലോറിയിലിടിച്ച് രണ്ട്​ യുവാക്കൾ​ മരിച്ചു Rating: 5 Reviewed By: editordesk Malabarflash
    Scroll to Top