• Latest News

    Friday, May 25, 2018

    പ്രിയപ്പെട്ടവനെ ഒരുനോക്കുകാണാനാവാതെ നെഞ്ചുനീറി മറിയം
    Friday, May 25, 2018
    4:06:00 AM

    പേ​രാ​മ്പ്ര: ഏ​റെ​ക്കാ​ലം ഒ​രു​മി​ച്ചു​ജീ​വി​ച്ച പ്രി​യ ഭ​ർ​ത്താ​വി​നെ അ​വ​സാ​ന​മാ​യി ഒ​രു​നോ​ക്കു കാ​ണാ​നാ​വാ​തെ ഖ​ബ​റ​ട​ക്കി​യ​തിന്റെ  നോ​വി​ൽ വി​ല​പി​ക്കു​ക​യാ​ണ് പ​ന്തി​രി​ക്ക​ര സൂ​പ്പി​ക്ക​ട വ​ള​ച്ചു​കെ​ട്ടി​യി​ൽ മൂ​സ​യു​ടെ സ​ഹ​ധ​ർ​മി​ണി മ​റി​യം.[www.malabarflash.com]

    ആ​റ്റു​നോ​റ്റു​വ​ള​ർ​ത്തി​യ ര​ണ്ടു മ​ക്ക​ളു​ടെ ജീ​വ​ൻ ദി​വ​സ​ങ്ങ​ളു​ടെ വ്യ​ത്യാ​സ​ത്തി​ൽ പൊ​ലി​ഞ്ഞ​തിന്റെ നൊ​മ്പ​രം​പേ​റി നി​ൽ​ക്കു​മ്പോ​ഴാ​ണ് ഈ ​ഉ​മ്മ​യു​ടെ അ​വ​സാ​ന പ്ര​തീ​ക്ഷ​യും ത​ക​ർ​ത്തെ​റി​ഞ്ഞ് മൂ​സ​യു​ടെ മ​ര​ണ​വാ​ർ​ത്ത​യും വ​ന്നെ​ത്തി​യ​ത്. ഇ​നി​യി​വ​ർ ജീ​വി​ക്കു​ക ഇ​ള​യ​മ​ക​ൻ മു​ത്ത​ലി​ബി​നു വേ​ണ്ടി​യാ​യി​രി​ക്കും. ആ ​ഉ​മ്മ​യും മ​ക​നും ഇ​നി പ​ര​സ്പ​രം ത​ണ​ലാ​വും.

    ബേ​ബി ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ച് കോ​ഴി​ക്കോ​ട് ക​ണ്ണം​പ​റ​മ്പ് ഖ​ബ​ർ​സ്ഥാ​നി​ൽ അ​തി​സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളോ​ടെ മ​റ​വു​ചെ​യ്യേ​ണ്ടി​വ​ന്ന​തി​നാ​ലാ​ണ് മ​റി​യ​ത്തി​ന് മൂ​സ​യു​ടെ മൃ​ത​ദേ​ഹം​പോ​ലും കാ​ണാ​നാ​വാ​തി​രു​ന്ന​ത്.

    മ​റി​യ​ത്തി​ന്റെ മൂ​ന്നാ​മ​ത്തെ മ​ക​ൻ സാ​ലിം 2013ൽ ​പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​യാ​യി​രി​ക്കെ ബൈ​ക്ക​പ​ക​ട​ത്തി​ൽ മ​രി​ച്ച​തോ​ടെ​യാ​ണ് ഈ ​കു​ടും​ബ​ത്തെ ദു​ര​ന്ത​ങ്ങ​ൾ വേ​ട്ട​യാ​ടാ​ൻ തു​ട​ങ്ങു​ന്ന​ത്. ര​ണ്ടാ​മ​ത്തെ മ​ക​ൻ സാ​ബി​ത്തും മൂ​ത്ത മ​ക​ൻ സ്വാ​ലി​ഹും ഒ​രു വ​ർ​ഷ​ത്തോ​ളം വി​ദേ​ശ​ത്താ​യി​രു​ന്നു. സാ​ബി​ത്തി​ന് അ​ൾ​സ​ർ വ​ന്ന​തോ​ടെ ര​ണ്ടു പേ​രും നാ​ട്ടി​ലേ​ക്ക് തി​രി​ച്ചു. ര​ണ്ടു മാ​സം മു​മ്പ് സ്വാ​ലി​ഹ് അ​മ്മാ​വ​ന്റെ മ​ക​ൾ ആ​ത്തി​ഫ​യെ നി​ക്കാ​ഹ് ക​ഴി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

    പ​നി​യെ തു​ട​ർ​ന്ന് സാ​ബി​ത്ത് കോ​ഴി​ക്കോട്ടെ  ആ​ശു​പ​ത്രി​യി​ൽ മേ​യ് അ​ഞ്ചി​നാ​ണ് മ​രി​ക്കു​ന്ന​ത്. വി​ദ​ഗ്ധ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്താ​ത്ത​തു​കൊ​ണ്ട് മാ​ര​ക​മാ​യ നി​പ വൈ​റ​സാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്ന് ക​ണ്ടെ​ത്തി​യ​തു​മി​ല്ല. തു​ട​ർ​ന്ന് മേ​യ് 18ന് ​സ്വാ​ലി​ഹ് കോ​ഴി​ക്കോട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ച​തോ​ടെ​യാ​ണ് രോ​ഗ​ത്തി​ന്റെ  തീ​വ്ര​ത പു​റം​ലോ​ക​മ​റി​യു​ന്ന​ത്.

    19ന് ​മൂ​സ​യു​ടെ സ​ഹോ​ദ​ര​പ​ത്​​നി മ​റി​യ​വും മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി. മ​ക​നും സ​ഹോ​ദ​ര​പ​ത്നി​യു​മെ​ല്ലാം മ​രി​ച്ച​ത​റി​യാ​തെ അ​തി​ഗു​രു​ത​രാ​വ​സ്ഥ​യി​ൽ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ  ഐ.​സി.​യു​വി​ൽ ക​ഴി​ഞ്ഞ മൂ​സ വ്യാ​ഴാ​ഴ്ച രാ​വി​ലെ​യോ​ടെ മൂ​ന്ന് മ​ക്ക​ളു​ടെ​യും അ​ടു​ത്തേ​ക്ക് യാ​ത്ര​യാ​യി.

    മൂ​സ​യും മ​ക്ക​ളും ഇ​ഷ്​​ട​പ്പെ​ട്ട് വാ​ങ്ങി​യ വീ​ട്ടി​ലേ​ക്ക് താ​മ​സം മാ​റും​മുമ്പേ  മൂ​വ​രും യാ​ത്ര​യാ​യ​ത് ഈ ​ഉ​മ്മ​യു​ടെ​യും മ​കന്റെ ​യും ദുഃ​ഖം ഇ​ര​ട്ടി​പ്പി​ക്കു​ക​യാ​ണ്.

    ആ​ദ്യ​കാ​ല​ത്ത് മൗ​ല​വി​യാ​യും പി​ന്നീ​ട് പ​ള്ളി​യി​ലെ ക​ല​ക്​​ഷ​ൻ ഏ​ജ​ൻ​റു​മാ​യും പ്ര​വ​ർ​ത്തി​ച്ച മൂ​സ വ​ള​രെ പ്ര​യാ​സം സ​ഹി​ച്ചാ​ണ് നാ​ലു മ​ക്ക​ളെ വ​ള​ർ​ത്തി​യ​ത്.

    സ്വാ​ലി​ഹ് മ​രി​ച്ച​തു മു​ത​ൽ മൂ​സ​യും മ​രി​ച്ചെ​ന്ന് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും മ​റ്റും നി​ര​ന്ത​രം പ്ര​ച​രി​ച്ചി​രു​ന്ന​ത് ഈ ​കു​ടും​ബ​ത്തെ കു​റ​ച്ചൊ​ന്നു​മ​ല്ല വേ​ദ​നി​പ്പി​ച്ചി​രു​ന്ന​ത്. സ്വാ​ലി​ഹിന്റെ  മ​ര​ണ​ശേ​ഷം ആ​രോ​ഗ്യ​വ​കു​പ്പിന്റെ  നി​ർ​ദേ​ശ​പ്ര​കാ​രം ഇ​വ​ർ ബ​ന്ധു​വീ​ട്ടി​ലേ​ക്ക് താ​മ​സം മാ​റി​യി​ട്ടു​ണ്ട്. അ​ടി​ക്ക​ടി​യു​ണ്ടാ​യ മ​ര​ണ​ങ്ങ​ൾ സ​ങ്ക​ട​ക്ക​ട​ലി​ലാ​ക്കി​യ ഈ ​ഉ​മ്മ​യെ​യും മ​ക​നെ​യും ആ​ശ്വ​സി​പ്പി​ക്കാ​ൻ അ​ധി​ക​മാ​രും എ​ത്തി​യി​രു​ന്നി​ല്ല. അ​യ​ൽ​വാ​സി​ക​ളി​ൽ പ​ല​രും വീടൊ ​ഴി​ഞ്ഞു​പോ​വു​ക​യും ചെ​യ്തി​രു​ന്നു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: പ്രിയപ്പെട്ടവനെ ഒരുനോക്കുകാണാനാവാതെ നെഞ്ചുനീറി മറിയം Rating: 5 Reviewed By: editordesk Malabarflash
    Scroll to Top