• Latest News

    Friday, May 25, 2018

    നിപ വൈറസ് സഹോദരങ്ങളെയും പിതാവിനെയും തട്ടിയെടുത്തു; മുത്തലിബിന്​ ഇനി ഉമ്മ മാത്രം
    Friday, May 25, 2018
    3:54:00 AM

    കോ​ഴി​ക്കോ​ട്​: ഭീ​തി​യും ആ​ശ​ങ്ക​യും പ​ര​ത്തി നി​പ വൈ​റ​സ്​ പി​താ​വ്​ മൂ​സ​​യെ ​യും ത​ട്ടി​യെ​ടു​ത്ത​തോ​ടെ മു​ത്ത​ലി​ബി​ന്​ ഇ​നി ആ​കെ​യു​ള്ള​ത്​ ഉ​മ്മ സൈ​ന​ബ മാ​ത്രം. ഉ​പ്പ​​യെ​യും സ​ഹോ​ദ​ര​ങ്ങളെ​യും നി​പ വൈ​റ​സ്​ ​മ​ര​ണ​ത്തി​ലേ​ക്ക്​ ത​ട്ടി​യെ​ടു​ത്ത​തി​നാ​ൽ പേ​രാ​​മ്പ്ര പ​ന്തി​രി​ക്ക​ര സൂ​പ്പി​ക്ക​ട​യി​ലെ വ​ള​ച്ചു​കെ​ട്ടി​യി​ൽ വീ​ട്ടി​ൽ മു​ത്ത​ലി​ബും ഉ​മ്മ സൈ​ന​ബ​യും ത​നി​ച്ചാ​യി.[www.malabarflash.com]

    നി​പ വൈ​റ​സി​​ന്റെ  പി​ടി​യി​ൽ​കു​ടു​ങ്ങി ആ​ദ്യം മ​ര​ണ​ത്തി​ന്​ കീ​ഴ​ട​ങ്ങി​യ​ത്​ സ​ഹോ ​ദ​ര​ൻ സാ​ബി​ത്താ​ണ്. ഇൗ ​മാ​സം അ​ഞ്ചി​ന്​ മെ​ഡി​ക്ക​ൽ കോ​ള​ജി​ലാ​യി​രു​ന്നു സാ​ബി​ത്തി​ന്റെ  വി​യോ​ഗം. ദി​വ​സ​ങ്ങ​ൾ​ക്ക​കം മ​റ്റൊ​രു സ​ഹോ​ദ​ര​ൻ സ്വാ​ലി​ഹും നി​പ വൈ​റ​ൽ പ​നി ബാ​ധി​ച്ച്​ കി​ട​പ്പി​ലാ​യി.

    വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ​ചി​കി​ത്സ തേ​ടി​യെ​ങ്കി​ലും ​ സ്വാ​ലി​ഹും മ​ര​ണ​ത്തി​ന്​ കീ​ഴ​ട​ങ്ങി. ഇൗ ​മാ​സം 18ന്​ ​കോ​ഴി​ക്കോ​ട്​ ബേ​ബി മെ​മ്മോ​റി​യ​ൽ ആ​ശു​പ​ത്രി​യി​ലാ​ണ്​ സ്വാ​ലി​ഹ്​ മ​രി​ച്ച​ത്. ഇ​തേ രോ​ഗം ബാ​ധി​ച്ച്​ ഇ​തേ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന പി​താ​വ്​ മൂ​സ പ്ര​തീ​ക്ഷ​ക​ളെ​ല്ലാം അ​സ്​​ഥാ​ന​ത്താ​ക്കി വ്യാ​ഴാ​ഴ്​​ച​യാ​ണ്​ വി​ട​ചൊ​ല്ലി​യ​ത്. മു​ത്ത​ലി​ബി​ന്റെ  മ​റ്റൊ​രു സ​ഹോ​ദ​ര​ൻ മു​ഹ​മ്മ​ദ്​ സ​ലീ​മി​ന്റെ  ജീ​വ​ൻ നാ​ലു​വ​ർ​ഷം മു​മ്പ്​ വാ​ഹ​നാ​പ​ക​ടം​ ത​ട്ടി​യെ​ടു​ത്തി​രു​ന്നു.

    ഇ​തോ​ടെ ഉ​പ്പ​യും മു​ന്ന്​ സ​ഹോ​ദ​ര​ങ്ങ​ളു​മാ​ണ്​ മു​ത്ത​ലി​ബി​ന്​ ന​ഷ്​​ട​പ്പെ​ട്ട​ത്. ഉ​പ്പ​യെ ക​ണ്ടേ പ​റ്റൂ എ​ന്ന മു​ത്ത​ലി​ബി​ന്റെ വാ​ശി​ക്കു​മു​ന്നി​ൽ ഒ​രു​നോ​ക്കു കാ​ണാ​ൻ അ​നു​വാ​ദം ന​ൽ​കു​ക​യാ​യി​രു​ന്നു.

    കോ​ഴി​ക്കോ​ട്​ ക​ണ്ണം​പ​റ​മ്പ്​ ഖ​ബ​ർ​സ്​​ഥാ​നി​ൽ പി​താ​വ്​ മൂ​സ​യു​ടെ ഭൗ​തി​ക ശ​രീ​രം ഖ​ബ​റി​ലേ​ക്ക്​ വെ​ക്കു​ന്ന​ത്​ നി​റ​ക​ണ്ണു​ക​ളോ​ടെ​യാ​ണ്​ മു​ത്ത​ലി​ബ്​ നോ​ക്കി​നി​ന്ന​ത്.  ‘‘എ​ല്ലാം പ​ട​ച്ച​ത​മ്പു​രാ​ന്റെ  പ​രീ​ക്ഷ​ണം’’ എ​ന്നു മാ​ത്ര​മാ​യി​രു​ന്നു പേ​രാ​​മ്പ്ര ജ​ബ​ലു​ന്നൂ​ർ കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​കൂ​ടി​യാ​യ ഇൗ 19​കാ​രന്റെ  പ്ര​തി​ക​ര​ണം.

    ആ​രോ​ഗ്യ​വ​കു​പ്പി​ന്റെ  ക​ർ​ശ​ന നി​ർ​ദേ​ശ​മു​ള്ള​തി​നാ​ൽ അ​ടു​ത്ത ബ​ന്ധു​ക്ക​ളും മൂ​സ​യു​ടെ ഏ​റ്റ​വും പ്രി​യ​പ്പെ​ട്ട​വ​രും മാ​ത്ര​മാ​ണ്​ ഖ​ബ​റ​ട​ക്ക​ത്തി​നെ​ത്തി​യ​ത്.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: നിപ വൈറസ് സഹോദരങ്ങളെയും പിതാവിനെയും തട്ടിയെടുത്തു; മുത്തലിബിന്​ ഇനി ഉമ്മ മാത്രം Rating: 5 Reviewed By: UMRAS vision
    Scroll to Top