• Latest News

    Sunday, May 13, 2018

    നാ​ലു മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​നെ പീ​ഡി​പ്പി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ പ്ര​തി​ക്കു വ​ധ​ശി​ക്ഷ
    Sunday, May 13, 2018
    12:02:00 PM

    ഇ​ൻ​ഡോ​ർ: നാ​ലു മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​നെ മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കി കൊ​ല​പ്പെ​ടു​ത്തി​യ പ്ര​തി​ക്കു വ​ധ​ശി​ക്ഷ. മ​ധ്യ​പ്ര​ദേ​ശി​ൽ ക​ഴി​ഞ്ഞ മാ​സം ന​ട​ന്ന ക്രൂ​ര​കൃ​ത്യ​ത്തി​ലാ​ണ് പോ​ക്സോ നി​യ​മ​പ്ര​കാ​രം ഇ​ൻ​ഡോ​ർ സെ​ഷ​ൻ കോ​ട​തി ശി​ക്ഷ വി​ധി​ച്ച​ത്. 23 ദി​വ​സ​ത്തെ വി​ചാ​ര​ണ​യ്ക്കു ശേ​ഷ​മാ​ണ് കോ​ട​തി വി​ധി പ്ര​ഖ്യാ​പി​ച്ച​ത്.[www.malabarflash.com]

    കു​ഞ്ഞി​ന്‍റെ കൊ​ല​പാ​ത​കം അ​പൂ​ർ​വ​ങ്ങ​ളി​ൽ അ​പൂ​ർ​വ​മാ​ണെ​ന്നും പ്ര​തി​ക്ക് വ​ധ​ശി​ക്ഷ ന​ൽ​ക​ണ​മെ​ന്നും സ്പെ​ഷ​ൽ പ്രോ​സി​ക്യൂ​ട്ട​ർ അ​ക്രം ഷെ​യ്ക് വാ​ദി​ച്ചു. ക​ര​യാ​ൻ മാ​ത്ര​മ​റി​മാ​വു​ന്ന കു​ഞ്ഞി​നോ​ടു പ്ര​തി ചെ​യ്ത​ത് മ​നു​ഷ്യ​ത്വ​ര​ഹി​ത​മാ​ണെ​ന്നു സെ​ഷ​ൻ​സ് ജ​ഡ്ജ് വ​ർ​ഷ ശ​ർ​മ നി​രീ​ക്ഷി​ച്ചു. ഇ​തി​നു​ശേ​ഷ​മാ​ണ് കോ​ട​തി വി​ധി പ്ര​ഖ്യാ​പി​ച്ച​ത്.

    ഏ​പ്രി​ൽ 20-നാ​ണ് മാ​താ​പി​താ​ക്ക​ൾ​ക്കൊ​പ്പം ഇ​ൻ​ഡോ​റി​ലെ ര​ജ്വാ​ഡ് ഫോ​ർ​ട്ടി​നു സ​മീ​പ​ത്തെ തെ​രു​വി​ൽ കി​ട​ന്നു​റ​ങ്ങി​യ കു​ഞ്ഞി​നെ പ്ര​തി ന​വീ​ൻ ഗ​ഡ്കെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ​ത്. ക​ര​ഞ്ഞ​തി​നെ തു​ട​ർ​ന്നാ​ണു കു​ഞ്ഞി​നെ കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്ന് ഇ​യാ​ൾ പോ​ലീ​സി​നോ​ടു വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു.

    കു​ഞ്ഞി​ന്‍റെ കു​ടും​ബ​ത്തി​നു പ​രി​ച​യ​മു​ള്ള ആ​ളാ​യി​രു​ന്നു ന​വീ​ൻ. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​നു പോ​ലീ​സ് പ്ര​തി​യെ ക​ണ്ടെ​ത്തി​യ​ത്.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: നാ​ലു മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​നെ പീ​ഡി​പ്പി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ പ്ര​തി​ക്കു വ​ധ​ശി​ക്ഷ Rating: 5 Reviewed By: editordesk Malabarflash
    Scroll to Top