• Latest News

    Saturday, May 12, 2018

    അ​ഫ്ഗാ​നി​ൽ തട്ടിക്കൊണ്ടു പോയവരിൽ മലയാളിയും
    Saturday, May 12, 2018
    1:54:00 AM

    മാ​വേ​ലി​ക്ക​ര: അ​ഫ്ഗാ​നി​സ്​​താ​നി​ൽ മ​ല​യാ​ളി എ​ൻ​ജി​നീ​യ​റെ താ​ലി​ബാ​ൻ സേ​ന ത​ട്ടി​ക്കൊ​ണ്ടു​പോ​യ​താ​യി കു​ടും​ബ​ത്തി​ന്​ വി​വ​രം ല​ഭി​ച്ചു. കു​റ​ത്തി​കാ​ട് ഉ​ഷ​സി​ൽ വി.​കെ. മു​ര​ളീ​ധ​ര​നെ​യാ​ണ്​ (54) ത​ട്ടി​ക്കൊ​ണ്ടു​പോ​യ​താ​യി അ​നൗ​ദ്യോ​ഗി​ക വി​വ​രം ബ​ന്ധു​ക്ക​ൾ​ക്ക് ല​ഭി​ച്ച​ത്.[www.malabarflash.com]

    ട​വ​റു​ക​ളു​ടെ ജോ​ലി ഏ​റ്റെ​ടു​ത്ത്​ ന​ട​ത്തു​ന്ന കെ.​ഇ.​സി ഇ​ൻ​റ​ർ​നാ​ഷ​ന​ൽ എ​ന്ന ക​മ്പ​നി​യു​ടെ മാ​നേ​ജ​റാ​ണ് മു​ര​ളീ​ധ​ര​ൻ.

    25 വ​ർ​ഷ​മാ​യി ഈ ​ക​മ്പ​നി​യി​ൽ ജോ​ലി​ചെ​യ്യു​ന്നു. നേ​രത്തേ നേ​പ്പാ​ൾ, ഭൂ​ട്ടാ​ൻ, ശ്രീ​ല​ങ്ക എ​ന്നി​വി​ട​ങ്ങ​ളി​ൽ ജോ​ലി ചെ​യ്തി​രു​ന്ന മു​ര​ളീ​ധ​ര​ൻ മൂ​ന്നു​മാ​സം മു​മ്പാ​ണ് അ​ഫ്ഗാ​നി​ലെ​ത്തു​ന്ന​ത്. രാ​വി​ലെ ക​മ്പ​നി വാ​ഹ​ന​ത്തി​ൽ ഏ​ഴു​പേ​ര​ട​ങ്ങു​ന്ന സം​ഘം ജോ​ലി ​സ്ഥ​ല​ത്തേ​ക്ക്​ പോ​കു​ന്ന​തി​നി​ടെ ത​ട്ടി​ക്കൊ​ണ്ടു​പോ​വു​ക​യാ​യി​രുന്നെ​ന്നാ​ണ്​ അ​റി​ഞ്ഞ​ത്. ഇൗ ​മാ​സം അ​ഞ്ചി​ന്​ മു​ര​ളീ​ധ​ര​ൻ ഭാ​ര്യ ഉ​ഷ​യെ ഫോ​ണി​ൽ വി​ളി​ച്ച് സം​സാ​രി​ച്ചി​രു​ന്നു. പി​ന്നീ​ട് ഒ​രു​വി​വ​ര​വും ല​ഭ്യ​മാ​യി​ട്ടി​ല്ല.

    മ​ക​ൻ മോ​നി​ഷ് ഷാ​ർ​ജ​യി​ലും മ​ക​ൾ രേ​ഷ്മ എ​ൻ​ജി​നീ​യ​റി​ങ് വി​ദ്യാ​ർ​ഥി​നി​യു​മാ​ണ്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോലീ​സി​ന് വി​വ​ര​മൊ​ന്നും ല​ഭ്യ​മാ​യി​ട്ടി​ല്ല. അ​ഭ്യൂ​ഹ​മാ​ണോ സ​ത്യ​മാ​ണോ എ​ന്ന​റി​യാ​തെ വി​ഷ​മി​ക്കു​ക​യാ​ണ്​ കു​ടും​ബാം​ഗ​ങ്ങ​ൾ.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: അ​ഫ്ഗാ​നി​ൽ തട്ടിക്കൊണ്ടു പോയവരിൽ മലയാളിയും Rating: 5 Reviewed By: UMRAS vision
    Scroll to Top