• Latest News

    Wednesday, May 23, 2018

    കരിവെള്ളൂര്‍ മുച്ചിലോട്ട്‌ ക്ഷേത്രത്തില്‍ കവര്‍ച്ച
    Wednesday, May 23, 2018
    11:16:00 PM

    പയ്യന്നൂര്‍: കരിവെള്ളൂര്‍ ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തില്‍ നിന്നു രണ്ടു ഭണ്ഡാരങ്ങള്‍ കവര്‍ന്നു. മതിലിനകത്ത് ക്ഷേത്രത്തിനു മുന്നിലുള്ള ഭണ്ഡാരവും മതിലിനു പുറത്ത് പടിപ്പുരയോട് ചേര്‍ന്നു സ്ഥാപിച്ച ഭണ്ഡാരവുമാണ് കവര്‍ച്ച ചെയ്തത്.[www.malabarflash.com]

    രണ്ടിന്റെയും പിന്‍ഭാഗത്തെ പൂട്ട് തകര്‍ത്താണ് കവര്‍ച്ച. രണ്ട് ഭണ്ഡാരങ്ങളിലും കൂടി 15000 രൂപയോളം ഉണ്ടാകുമെന്ന് ക്ഷേത്ര ഭാരവാഹികള്‍ പറയുന്നു. 

    ബുധനാഴ്ച പുലര്‍ച്ചെ ക്ഷേത്രം അന്തിത്തിരിയന്‍ മുറ്റം അടിച്ചു വാരാന്‍ എത്തിയപ്പോഴാണ് കവര്‍ച്ചാവിവരം അറിയുന്നത്. രാത്രികാലങ്ങളില്‍ ക്ഷേത്രത്തില്‍ വൈദ്യുതി വിളക്ക് തെളിക്കാറുണ്ട്. ഈ വിളക്കുകള്‍ മോഷ്ടാക്കള്‍ അണച്ച നിലയില്‍ കണ്ടെത്തി. 

    വിവരമറിഞ്ഞ് പയ്യന്നൂര്‍ പോലീസും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധ നടത്തി
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: കരിവെള്ളൂര്‍ മുച്ചിലോട്ട്‌ ക്ഷേത്രത്തില്‍ കവര്‍ച്ച Rating: 5 Reviewed By: UMRAS vision
    Scroll to Top