• Latest News

  Friday, May 25, 2018

  കരുണയുടേയും സഹജീവി സ്‌നേഹത്തിന്റേയും വക്താക്കളാവണം- യഹ്യ തളങ്കര
  Friday, May 25, 2018
  3:55:00 AM

  ദുബൈ: സ്വന്തം താല്‍പര്യങ്ങള്‍ നോക്കാതെ പൊതു സമൂഹത്തിന് വേണ്ടി എന്തെങ്കിലും ചെയ്യുന്നവരായിരിക്കണം ഒരു പൊതു പ്രവര്‍ത്തകനെന്നും പൊതു പ്രവര്‍ത്തകന്‍ നാടിന്റെ തന്നെ പൊതുസ്വത്താണെന്നും മനുഷ്യനന്മ മുന്‍ നിര്‍ത്തിയുള്ള സാമൂഹിക പ്രവര്‍ത്തനം വ്യാപിപ്പിക്കണം എന്നും
  യു എ ഇ കെ എം സി സി അഡൈ്വസറിബോര്‍ഡ് വൈസ് ചെയര്‍മാനും പ്രമുഖ വ്യവസായിമായ യഹ്യ തളങ്കര അഭിപ്രായപ്പെട്ടു.[www.malabarflash.com]


  ദുബൈ കെ എം സി സി കാസറകോട് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഹിദായ 2018 ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

  സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കും സാമുദായിക സേവനങ്ങള്‍ക്കും മറ്റേതു പ്രത്യയശാസ്ത്രങ്ങളെക്കാളും ഇസ്ലാം പ്രാധാന്യം കല്‍പിക്കുന്നുണ്ടെന്നും
  കാരുണ്യമര്‍ഹിക്കുന്ന ജനവിഭാഗത്തെ കണ്ടെത്തി അത്തരമാളുകളിലേക്ക് സഹായങ്ങളെത്തിച്ചും സഹ ജീവികളുടെ വിഷമങ്ങളും ബുദ്ധിമുട്ടുകളും മനസ്സിലാക്കി ജാതിയോ -മതമോ -രാഷ്ട്രീയമോ നോക്കാതെ അര്‍ഹത എന്ന ഒറ്റ മാനദണ്ഡം മാത്രം നോക്കി ഇടപെടലുകള്‍ നടത്തുന്ന കെ എം സി സി എന്ന പ്രസ്ഥാനം ലോകത്തിന് തന്നെ മാതൃകാ പ്രസ്ഥാനമായി മാറുന്നത് ഉത്തരവാദിത്വം എന്തെന്ന് ഉറച്ചബോധമുള്ള നേതാക്കളും അവര്‍ക്ക് പിന്നില്‍ കരുത്തുറ്റ അണികളും പ്രാര്‍ത്ഥനകളായ് പൊതുസമൂഹവും ഉള്ളത് കൊണ്ടാണ്.

  ജാതിയുടേയും മതത്തിന്റേയും രാഷ്ട്രീയത്തിന്റെയും പേരില്‍ മനുഷ്യരെ പരസ്പരം കൊന്നൊടുക്കുന്ന വര്‍ത്തമാന കാലത്ത് കരുണയുടേയും സഹജീവി സ്‌നേഹത്തിന്റേയും രാഷ്ട്രീയം പഠിപ്പിക്കുകയാണ് മുസ്ലിം ലീഗും കെ എം സി സിയും.

  നാട്ടിലാകെ ഭീതി പടര്‍ത്തി പടര്‍ന്നു പിടിച്ച മാരകരോഗങ്ങളില്‍ പൊലിഞ്ഞ ജീവനുകള്‍ക്കുവേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം

  ഭൂമിയിലെ മാലാഖയായ്, മനുഷ്യസ്‌നേഹവും കാരുണ്യവും പകരുംബോള്‍ ജീവന്‍ നഷ്ടപ്പെട്ട ലിനി എന്ന നഴ്‌സ് ലോകത്തിന്റെ തന്നെ നൊംബരമാണ്. ആ ജീവത്യാഗം നമുക്ക് ഒരിക്കലും മറക്കാനാവാത്തതാണ്. - അദ്ദേഹം കൂട്ടിച്ചേര്‍ത്തു

  പ്രസിഡന്റ് സലാം കന്യപ്പാടി അധ്യക്ഷത വഹിച്ചു. സിദ്ദീഖ് ചൗക്കി സ്വാഗതം പറഞ്ഞു. ഖലീല്‍ ഹുദവി, എം സി ഹുസൈനാര്‍ ഹാജി, ഇബ്രാഹിം മുര്‍ച്ചാണ്ടി, ഹസൈനാര്‍ തോട്ടുംഭാഗം, എം എ മുഹമ്മദ് കുഞ്ഞി, അഡ്വ സാജിദ്, കാദര്‍ അരിപ്പാമ്പ്ര, ഹനീഫ് ചെര്‍ക്കള, ഹംസ തോട്ടി, അബ്ദുല്ല ആറങ്ങാടി, മുനീര്‍ ചെര്‍ക്കള, റഫീഖ് കേളോട്ട്, റൗഫ് ബാവിക്കര, അനര്‍ ഹുദവി, ഫൈസല്‍ റഹ്മാനി ബായാര്‍,സി എച് നൂറുദ്ദീന്‍, ഹനീഫ് ടി ആര്‍, റഷീദ് ഹാജി കല്ലിങ്കാല്‍, ഇ ബി അഹ്മദ്, അസീസ് കമലിയ, സത്താര്‍ ആലമ്പാടി, റഹ്മാന്‍ പടിഞ്ഞാര്‍, കരീം മൊഗര്‍, മുനീഫ് ബദിയടുക്ക, സംബന്ധിച്ച. ഹനീഫ് കുമ്പഡാജെ ഖിറാഅത്തും, ഫൈസല്‍ പട്ടേല്‍ നന്ദിയും പറഞ്ഞു
  • Comments
  • Facebook Comments

  0 comments:

  Post a Comment

  Item Reviewed: കരുണയുടേയും സഹജീവി സ്‌നേഹത്തിന്റേയും വക്താക്കളാവണം- യഹ്യ തളങ്കര Rating: 5 Reviewed By: UMRAS vision
  Scroll to Top