• Latest News

    Friday, May 4, 2018

    സിസിടിവി മോഷ്ടിച്ച് കോഴിക്കടയില്‍ കവര്‍ച്ച; കള്ളന്‍ ഹാര്‍ഡ് ഡിസ്‌കില്‍ കുടുങ്ങി
    Friday, May 4, 2018
    2:00:00 PM

    കാഞ്ഞങ്ങാട്: സിസിടിവി ക്യാമറ മോഷ്ടിച്ച ശേഷം കോഴിക്കടയില്‍ കവര്‍ച്ച നടത്തിയ മോഷ്ടാവ് ഹാര്‍ഡ് ഡിസ്‌കില്‍ കുടുങ്ങി പോലീസിന്റെ പിടിയിലായി.[www.malabarflash.com]

    കഴിഞ്ഞ ചൊവ്വാഴ്ച പുതിയകോട്ട റോയല്‍ കോഴിക്കടയില്‍ മോഷണം നടത്തിയ കാഞ്ഞങ്ങാട് ബാവനഗര്‍ സ്വദേശിയും നേരത്തേ റോയല്‍ കോഴിക്കടക്ക് തൊട്ടടുത്ത കടയിലെ ജീവനക്കാരനുമായ ഉമ്മറിനെയാണ് പോലീസ് ഹാര്‍ഡ് ഡിസ്‌കിലെ ദൃശ്യങ്ങള്‍ പരിശോധിച്ച് അറസ്റ്റ് ചെയ്തത്.
    ചൊവ്വാഴ്ച രാത്രിയാണ് കോഴിക്കടയിലെ സിസി ടി വി ക്യാമറയും മോണിറ്ററും മോഷ്ടിച്ച ശേഷം കടക്കുള്ളിലുണ്ടായിരുന്ന വിവിധ മതസ്ഥാപനങ്ങളുടെ നേര്‍ച്ചപ്പെട്ടികളിലുണ്ടായിരുന്ന പതിനായിരത്തോളം രൂപയും കവര്‍ന്നത്. 

    രാവിലെ കട തുറക്കാനെത്തിയപ്പോള്‍ ഉടമ ഷെരീഫാണ് കവര്‍ച്ച നടന്നതായി അറിഞ്ഞത്. ഷെരീഫിന്റെ പരാതിയില്‍ കേസെടുത്ത പോലീസ് സിസിടിവിയുടെ ഹാര്‍ഡ് ഡിസ്‌ക് വിദഗ്ധ പരിശോധനക്കയച്ചപ്പോഴാണ് മോഷ്ടാവായ ഉമ്മറിന്റെ ദൃശ്യം ലഭിച്ചത്. തുടര്‍ന്നാണ് അറസ്റ്റ് ചെയ്തത്.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: സിസിടിവി മോഷ്ടിച്ച് കോഴിക്കടയില്‍ കവര്‍ച്ച; കള്ളന്‍ ഹാര്‍ഡ് ഡിസ്‌കില്‍ കുടുങ്ങി Rating: 5 Reviewed By: UMRAS vision
    Scroll to Top