• Latest News

    Wednesday, May 30, 2018

    ചോദ്യപേപ്പർ മാറിക്കിട്ടിയെന്ന്​ പരാതിപ്പെട്ട ആമിയ സലീമി​ന്റെ സി.ബി.എസ്​.ഇ​ പരീക്ഷഫലം തടഞ്ഞു
    Wednesday, May 30, 2018
    2:36:00 AM

    കോട്ടയം: കണക്കുപരീക്ഷയിൽ ചോദ്യപേപ്പർ മാറിക്കിട്ടിയെന്ന്​ പരാതിപ്പെട്ട ആമിയ സലീമിന്റെ സി.ബി.എസ്​.ഇ പത്താംക്ലാസ്​ പരീക്ഷഫലം തടഞ്ഞുവെച്ചു. ചൊവ്വാഴ്​ച ഫലം പ്രസിദ്ധീകരിച്ചെങ്കിലും ആമിയയുടെ ഫലം തടഞ്ഞുവെച്ചെന്ന സന്ദേശമാണ്​ ലഭിച്ചത്​.[www.malabarflash.com]

    കണക്കുപരീക്ഷയിൽ 2016ലെ ചോദ്യപേപ്പർ ലഭിച്ചെന്നായിരുന്നു ആമിയ സി.ബി.എസ്​.ഇക്ക്​ പരാതി നൽകിയത്​. സ്കൂൾ മുഖേന സി.ബി.എസ്.ഇ റീജനൽ അധികൃതർക്ക് രക്ഷിതാക്കൾ പരാതി നൽകിയെങ്കിലും വ്യക്തമായ മറുപടി ലഭിച്ചില്ല. തുടർന്ന്​ ഇവർ ഹൈകോടതിയെ സമീപിച്ചു. ഇതേതുടർന്ന്​ വിദ്യാർഥിനിക്ക്​ പുനഃപരീക്ഷ നടത്താമെന്ന് ഹൈകോടതി നിർദേശിച്ചു. 

    ഇതിനെതിരെ രംഗത്തെത്ത​ിയ സി.ബി.എസ്​.ഇ പരാതി വ്യാജമാണെന്ന്​ ചൂണ്ടിക്കാട്ടി ഹൈകോടതിയിൽ സത്യവാങ്​മൂലവും നൽകിയിരുന്നു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ചോദ്യപേപ്പർ മാറിക്കിട്ടിയെന്ന്​ പരാതിപ്പെട്ട ആമിയ സലീമി​ന്റെ സി.ബി.എസ്​.ഇ​ പരീക്ഷഫലം തടഞ്ഞു Rating: 5 Reviewed By: editordesk Malabarflash
    Scroll to Top