• Latest News

    Wednesday, May 2, 2018

    മൊബൈൽ കണക്ഷന് ഇനി ആധാർ വേണ്ട
    Wednesday, May 2, 2018
    11:20:00 AM

    ന്യൂഡൽഹി: മൊബൈൽ ഫോൺ കൺക്ഷൻ എടുക്കുന്നതിന് ഇനി ആധാർ നിർബന്ധമില്ലെന്ന് കേന്ദ്രം. ഡ്രൈവിംഗ് ലൈസൻസ്, പാസ്പോർട്ട്, വോട്ടർ ഐഡി കാർഡ് തുടങ്ങിയവ തിരിച്ചറിയൽ രേഖകകളായി പരിഗണിക്കാമെന്ന് കേന്ദ്ര ടെലികോം മന്ത്രാലയം കമ്പനികളെ അറിയിച്ചു.[www.malabarflash.com]

    ആധാർ ഇല്ലാത്തതിനാൽ സിം കാർഡ് ലഭിക്കുന്നില്ലെന്ന പരാതികൾ ഉയർന്നതിനേത്തുടർന്ന് വിഷയത്തിൽ പരിശോധന നടത്തിയെന്നും അതിനു ശേഷമാണ് ഇത്തരത്തിലൊരു തീരുമാനത്തിലെത്തിയതെന്നും കേന്ദ്ര ടെലികോം സെക്രട്ടറി അരുണ സുന്ദരരാജൻ പറഞ്ഞു.

    മൊബൈൽ കണക്ഷൻ എടുക്കുന്നതിന് ആധാറിന്‍റെ ആവശ്യമില്ലെന്ന് സുപ്രീംകോടതി നേരത്തെ നിരീക്ഷിച്ചിരുന്നു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: മൊബൈൽ കണക്ഷന് ഇനി ആധാർ വേണ്ട Rating: 5 Reviewed By: editordesk Malabarflash
    Scroll to Top