• Latest News

    Friday, May 25, 2018

    കാ​മു​കി​മാ​ർ ര​ണ്ട്..! ഇ​രു​വ​രെ​യും വി​വാ​ഹം ചെ​യ്യാ​നൊ​രു​ങ്ങി റൊ​ണാ​ൾ​ഡീ​ഞ്ഞോ
    Friday, May 25, 2018
    3:41:00 AM

    റി​യോ ഡി ​ഷാ​നെ​റോ: ഒ​രേ​സ​മ​യം ര​ണ്ടു സ്ത്രീ​ക​ളെ വി​വാ​ഹം ചെ​യ്യാ​നൊ​രു​ങ്ങി ബ്ര​സീ​ലി​യ​ൻ മു​ൻ ഫു​ട്ബോ​ൾ താ​രം റൊ​ണാ​ൾ​ഡീ​ഞ്ഞോ. ബി​യാ​ട്രി​സ് സൂ​സ, പ്രി​സി​ല്ല കൊ​യ്ലോ എ​ന്നി​വ​രു​മാ​യാ​ണ് ഓ​ഗ​സ്റ്റി​ൽ റൊ​ണാ​ൾ​ഡീ​ഞ്ഞോ​യു​ടെ വി​വാ​ഹം നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്.[www.malabarflash.com] 

    2016-ലാ​ണ് ബി​യാ​ട്രി​സി​നെ റൊ​ണാ​ൾ​ഡീ​ഞ്ഞോ ഡേ​റ്റ് ചെ​യ്തു തു​ട​ങ്ങു​ന്ന​ത്. എ​ന്നി​രു​ന്നാ​ലും പ്രി​സി​ല്ല​യു​മാ​യി മു​ന്പു​ണ്ടാ​യി​രു​ന്ന ബ​ന്ധം തു​ട​രു​ക​യും ചെ​യ്തു. പ്രി​സി​ല്ല​യോ​ടു വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പു​ത​ന്നെ റൊ​ണാ​ൾ​ഡീ​ഞ്ഞോ വി​വാ​ഹാ​ഭ്യ​ർ​ഥ​ന ന​ട​ത്തി​യി​രു​ന്നു.

    ഡി​സം​ബ​ർ മു​ത​ൽ പ്രി​സി​ല്ല​യും ബി​യാ​ട്രി​സും റൊ​ണാ​ൾ​ഡീ​ഞ്ഞോ​യ്ക്കൊ​പ്പം റി​യോ ഡി ​ഷാ​നെ​റോ​യി​ലെ ബം​ഗ്ലാ​വി​ലാ​ണു ക​ഴി​ഞ്ഞി​രു​ന്ന​ത്. ഇ​വ​രെ ര​ണ്ടു പേ​രെ​യും റൊ​ണാ​ൾ​ഡീ​ഞ്ഞോ ഉ​ട​ൻ വി​വാ​ഹം ചെ​യ്യു​മെ​ന്ന് ബ്ര​സീ​ലി​ലെ ഒ ​ഡി​യ പ​ത്ര​മാ​ണു റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.

    മു​ൻ ലോ​ക ഫു​ട്ബോ​ള​റാ​യ റൊ​ണാ​ൾ​ഡീ​ഞ്ഞോ, ജ​നു​വ​രി​യി​ൽ പ്രി​സി​ല്ല​യോ​ടും ബി​യാ​ട്രി​സി​നോ​ടും വീ​ണ്ടും വി​വാ​ഹാ​ഭ്യ​ർ​ഥ​ന ന​ട​ത്തി​യെ​ന്നും ഇ​രു​വ​രെ​യും ഒ​രു​മി​ച്ചു വി​വാ​ഹം ചെ​യ്യു​മെ​ന്നും ഒ ​ഡി​യ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. കൂ​ടാ​തെ, ഭാ​ര്യ​മാ​രാ​കു​ന്ന ര​ണ്ടു യു​വ​തി​ക​ൾ​ക്കും 1500 യൂ​റോ വീ​തം റൊ​ണാ​ൾ​ഡീ​ഞ്ഞോ ന​ൽ​കു​മെ​ന്നും റി​പ്പോ​ർ​ട്ടി​ലു​ണ്ട്.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: കാ​മു​കി​മാ​ർ ര​ണ്ട്..! ഇ​രു​വ​രെ​യും വി​വാ​ഹം ചെ​യ്യാ​നൊ​രു​ങ്ങി റൊ​ണാ​ൾ​ഡീ​ഞ്ഞോ Rating: 5 Reviewed By: editordesk Malabarflash
    Scroll to Top