• Latest News

    Tuesday, May 1, 2018

    തൊ​ട്ടു​രു​മ്മിനി​ന്ന​ത് ഇ​ഷ്ട​പ്പെ​ട്ടി​ല്ല; മെ​ട്രോ​യി​ൽ ക​മി​താ​ക്ക​ൾ​ക്കു ക്രൂ​ര​മ​ർ​ദ​ന​മേ​റ്റു
    Tuesday, May 1, 2018
    11:20:00 PM

    കോ​ൽ​ക്ക​ത്ത: "​തൊ​ട്ടു​ചേ​ർ​ന്നു’ നി​ന്നു എ​ന്നു കു​റ്റ​പ്പെ​ടു​ത്തി ക​മി​താ​ക്ക​ളെ സ​ഹ​യാ​ത്രി​ക​ർ മെ​ട്രോ റെ​യി​ലി​ൽ​നി​ന്നു പു​റ​ത്താ​ക്കി ത​ല്ലി​ച്ച​ത​ച്ചു. കോ​ൽ​ക്ക​ത്ത മെ​ട്രോ റെ​യി​ലി​ലാ​യി​രു​ന്നു സം​ഭ​വം. [www.malabarflash.com]

    തി​ങ്ക​ളാ​ഴ്ച രാ​ത്രി ന​ട​ന്ന സം​ഭ​വ​ങ്ങ​ളു​ടെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു​ണ്ട്. ഒ​രു യു​വ​തി ചു​റ്റും കൂ​ടി നി​ൽ​ക്കു​ന്ന​വ​രി​ൽ​നി​ന്നു യു​വാ​വി​നെ സം​ര​ക്ഷി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​ത് വീ​ഡി​യോ​യി​ൽ ദൃ​ശ്യ​മാ​ണ്. യു​വാ​വി​നെ ആ​ളു​ക​ൾ തൊ​ഴി​ക്കു​ക​യും ഇ​ടി​ക്കു​ക​യും ചെ​യ്തു.

    രാ​ത്രി പ​ത്തോ​ടെ​യാ​ണ് ക​മി​താ​ക്ക​ൾ ട്രെ​യി​നി​ൽ ക​യ​റി​യ​ത്. ട്രെ​യി​നി​ൽ ഇ​വ​ർ അ​ടു​ത്തി​ട​പ​ഴ​കി​യ​തി​നെ തു​ട​ർ​ന്നാ​ണ് സ​ഹ​യാ​ത്രി​ക​ർ ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്നു റി​പ്പോ​ർ​ട്ടു​ക​ൾ പ​റ​യു​ന്നു. ഏ​തെ​ങ്കി​ലും മു​റി​യി​ലോ ക്ല​ബ്ബി​ലോ പോ​യി ചെ​യ്യൂ എ​ന്ന് ആ​ക്രോ​ശി​ച്ചാ​ണ് സ​ഹ​യാ​ത്രി​ക​ർ പാ​ഞ്ഞ​ടു​ത്ത​ത്.

    ട്രെ​യി​ൻ ഡും ​ഡും സ്റ്റേ​ഷ​നി​ലെ​ത്തി​യ​പ്പോ​ൾ യാ​ത്ര​ക്കാ​ർ ക​മി​താ​ക്ക​ളെ കോ​ച്ചി​ൽ​നി​ന്നു ത​ള്ളി​പ്പു​റ​ത്താ​ക്കി പു​റ​ത്തി​ട്ടു മ​ർ​ദി​ച്ചു. മ​ധ്യ​വ​യ​സ്ക​രും വ​യോ​ധി​ക​രു​മാ​ണ് മ​ർ​ദ​ന​ത്തി​നു നേ​തൃ​ത്വം ന​ൽ​കി​യ​ത്. മ​ർ​ദ​ന​ത്തി​ന് ആ​ളു കൂ​ടി​യ​തോ​ടെ മ​റ്റു കോ​ച്ചു​ക​ളി​ൽ​നി​ന്ന് യാത്രക്കാരെ​ത്തി​യാ​ണ് ക​മി​താ​ക്ക​ളെ അ​ക്ര​മി​ക​ളി​ൽ​നി​ന്ന് ര​ക്ഷി​ച്ച​ത്.

    സം​ഭ​വ​ത്തി​ൽ ഇ​തേ​വ​രെ ഒൗ​ദ്യോ​ഗി​ക​മാ​യി പ​രാ​തി ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് മെ​ട്രോ റെ​യി​ൽ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: തൊ​ട്ടു​രു​മ്മിനി​ന്ന​ത് ഇ​ഷ്ട​പ്പെ​ട്ടി​ല്ല; മെ​ട്രോ​യി​ൽ ക​മി​താ​ക്ക​ൾ​ക്കു ക്രൂ​ര​മ​ർ​ദ​ന​മേ​റ്റു Rating: 5 Reviewed By: editordesk Malabarflash
    Scroll to Top