• Latest News

    Thursday, April 12, 2018

    ഉദുമയില്‍ ട്രാവലര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് 7 പേര്‍ക്ക് പരിക്ക്
    Thursday, April 12, 2018
    12:10:00 AM

    ഉദുമ: ഉദുമ പുതിയനിരത്തില്‍ ട്രാവലര്‍ വാന്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് 7 പേര്‍ക്ക് പരിക്കേറ്റു. ഊട്ടിയില്‍ ഉല്ലാസയാത്ര പോയി തിരിച്ചു വരികയായിരുന്ന പെരിയ സ്വദേശികള്‍ സഞ്ചരിച്ച ട്രാവലറാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്.[www.malabarflash.com]

    ബുധനാഴ്ച പുലര്‍ച്ചെ നാലു മണിയോടെയായിരുന്നു അപകടം. ഏഴു പേരാണ് വണ്ടിയില്‍ ഉണ്ടായിരുന്നത്. ആരുടെയും പരിക്ക് സാരമുള്ളതല്ല. ഇവര്‍ കാസര്‍കോട്ടെ സ്വകാര്യാസ്പത്രിയില്‍ ചികിത്സ തേടി. 

    ചൊവ്വാഴ്ച രാത്രി പെയ്ത മഴയെ തുടര്‍ന്ന് റോഡിലെ വെള്ളത്തില്‍ തെന്നിയാണ് ട്രാവലര്‍ നിയന്ത്രണം വിട്ടതെന്ന് കരുതുന്നു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ഉദുമയില്‍ ട്രാവലര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് 7 പേര്‍ക്ക് പരിക്ക് Rating: 5 Reviewed By: editordesk Malabarflash
    Scroll to Top