• Latest News

    Sunday, April 8, 2018

    ഉദുമ ഉദയമംഗലം മഹാവിഷ്ണു ക്ഷേത്ര ആറാട്ട് മഹോത്സവം ഏപ്രില്‍ 13 മുതല്‍
    Sunday, April 8, 2018
    2:01:00 AM

    ഉദുമ: ഉദയമംഗലം മഹാവിഷ്ണു ക്ഷേത്ര ആറാട്ടു മഹോത്സവം ഏപ്രില്‍ 13 മുതല്‍ 18 വരെ ബ്രഹ്മശ്രീ ഉച്ചില്ലത്ത് കെ യു പത്മനാഭ തന്ത്രികളുടെ കാര്‍മ്മികത്വത്തില്‍ വിവിധ ആദ്ധ്യാത്മിക കലാ സാംസ്‌കാരിക പരിപാടികളോടെ ആഘോഷിക്കും.[www.malabarflash.com]

    13ന് രാവിലെ 11 മണിക്ക് കലവറ നിറയ്ക്കല്‍ തുടര്‍ന്ന് പ്രവീണ്‍കുമാര്‍ കോടോത്തിന്റെ ആദ്ധ്യാത്മിക പ്രഭാഷണം. ഏപ്രില്‍ 14ന് ശനിയാഴ്ച രാവിലെ 9 മണിക്ക് 108 തേങ്ങയുടെ മഹാഗണപതി ഹോമം, 11.05ന് കൊടിയേറ്റം. 15ന് ഞായറാഴ്ച പുലര്‍ച്ചെ 3.50ന് വിഷുക്കണി, 5 മണിക്ക് പയ്യന്നൂര്‍ ജെ.പുഞ്ചക്കാടും സംഘത്തിന്റെ പുല്ലാങ്കുഴല്‍ കച്ചേരി, വൈകുന്നേരം 3.30ന് പാലക്കുന്ന് ഭഗവതി ക്ഷേത്ര ഉദുമ 1-ാം കിഴക്കേക്കര മാതൃസമിതിയുടെ നേതൃത്വത്തില്‍ വനിതാ കോല്‍ക്കളി, വൈകുന്നേരം 5.30ന് കാഴ്ചശീവേലി, ചെണ്ടമേളം, തിടമ്പ് നൃത്തം, രാത്രി 9 മണിക്ക് ക്ഷേത്ര പരിസരത്തെ കുട്ടികളുടെ നൃത്തനൃത്യങ്ങള്‍. 

    നടുവിളക്ക് -നിറമാല ഉത്സവദിവസമായ 16ന് തിങ്കളാഴ്ച വൈകുന്നേരം 6.30ന് ദീപാരാധന, തായമ്പക, ചുറ്റുവിളക്ക്, രാത്രി 8 മണിക്ക് തിടമ്പ്‌നൃത്തം 9.30 ന് തിരുവനന്തപുരം ബ്രഹ്മപുത്രയുടെ സിനി വിഷ്വല്‍ നൃത്തനാടകം 'ചുടലിമാടന്‍'.
    ഏപ്രില്‍ 17ന് വൈകുന്നേരം 5 മണിക്ക് ക്ഷേത്ര മാതൃസമിതിയുടെയും കോട്ടിക്കുളം കുറുംബാ ഭഗവതി ക്ഷേത്ര കൃഷ്ണമഠം വനിതാ സംഘത്തിന്റെയും തിരുവാതിരക്കളി. വൈകുന്നേരം 6 മണിക്ക് ക്ഷേത്ര പൂര്‍വ്വിക സ്ഥാനത്തേക്ക് പള്ളിവേട്ടയ്ക്കുള്ള പുറപ്പാട്. തുടര്‍ന്ന് പള്ളിവേട്ടയും കഴിഞ്ഞ് തിരിച്ചെഴുന്നള്ളത്ത്, വെടിത്തറയില്‍ പൂജ, വെടിക്കെട്ട്, പള്ളിക്കുറപ്പ്. 

    ഏപ്രില്‍ 18ന് 4 മണിക്ക് ആറാട്ട് എഴുന്നള്ളത്ത്, 4.30ന് ഭക്തിഗാനസുധ, 6 മണിക്ക് ആറാട്ട് , 7 മണിക്ക് ചെണ്ടമേളം, കട്ടയില്‍ പൂജ, തിടമ്പ് നൃത്തം രാത്രി 8.30 ന് കൊടിയിറക്കം, മഹാപൂജ, സംപ്രോക്ഷണം, സമാപ്തി. ആറാട്ടുമഹോത്സവഭാഗമായി എല്ലാ ദിവസവും വിവിധ ക്ഷേത്ര ഭജന സമിതിയുടെ ഭജനയും വിഷു ഒഴികേ എല്ലാ ദിവസവും അന്നദാനവും ഉണ്ടായിരിക്കും.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ഉദുമ ഉദയമംഗലം മഹാവിഷ്ണു ക്ഷേത്ര ആറാട്ട് മഹോത്സവം ഏപ്രില്‍ 13 മുതല്‍ Rating: 5 Reviewed By: editordesk Malabarflash
    Scroll to Top