• Latest News

    Saturday, April 14, 2018

    പ്രഥമ സുലൈമാൻ സേട്ട്​ പുരസ്​കാരം സെബാസ്​റ്റ്യൻ പോളിന്​
    Saturday, April 14, 2018
    12:27:00 AM

    കണ്ണൂർ: ​ഇബ്രാഹീം സുലൈമാൻ സേട്ടി​ന്റെ പേരിൽ ഐ.എൻ.എൽ പ്രവാസി ഘടകമായ ​ഐ.എം.സി.സി യു.എ.ഇ കമ്മിറ്റി ഏ​ർപ്പെടുത്തിയ പ്രഥമ സുലൈമാൻ സേട്ട്​ പുരസ്​കാരം​ പ്രമുഖ മാധ്യമപ്രവർത്തകനും പൗരാവകാശ പ്രവർത്തകനുമായ സെബാസ്​റ്റ്യൻ പോളിന്​. 50,001 രൂപയും പ്രശസ്​തിപത്രവുമടങ്ങുന്നതാണ്​ പുരസ്​കാരം. [www.malabarflash.com]

    ഏപ്രിൽ 27ന്​ കോഴിക്കോട്ട്​ നടക്കുന്ന ഐ.എൻ.എൽ രജത ജൂബിലി ഉദ്​ഘാടന സമ്മേളനത്തിൽ അവാർഡ്​ കൈമാറും. ജസ്​റ്റിസ്​ പി.കെ ശംസുദ്ദീൻ, കെ.പി രാമനുണ്ണി, കാസിം ഇരിക്കൂർ എന്നിവരടങ്ങുന്ന ജഡ്​ജിംഗ്​ കമ്മിറ്റിയാണ്​ അവാർഡ്​ ജേതാവിനെ തെരഞ്ഞെടുത്തത്​.

    പ​ത്രപ്രവർത്തനത്തെ അതർഹിക്കുന്ന ഗൗര​വത്തോടെ കാണുകയും മാധ്യമസംരക്ഷണത്തിനുള്ള പോരാട്ടത്തിൽ മുൻനിരയിൽ നിൽക്കുകയും മനുഷ്യാവാകാശ പ്രശ്​നങ്ങളിൽ സക്രിയമായി ഇടപെടുകയും ചെയ്യുന്ന സെബാസ്​റ്റ്യൻ പോളി​ന്റെ പ്രതിബദ്ധതാപൂർണമായ പ്രവർത്തനങ്ങളാണ്​ അവാർഡിന്​ പരിഗണിക്കപ്പെട്ടതെന്ന്​ ജഡ്​ജിംഗ്​ കമ്മിറ്റി ചൂണ്ടിക്കാട്ടി.

    ഐ.എൻ.എൽ സംസ്​ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ, ട്രഷറർ ബി. ഹംസഹാജി, ഐ.എം.സി.സി യു.എ.ഇ പ്രസിഡൻറ്​ കുഞ്ഞാവൂട്ടി എ ഖാദർ, ​ഐ.എൻ.എൽ ജില്ലാ പ്രസിഡൻറ്​ മഹമൂദ്​ പറക്കാട്ട്​, ജനറൽ സെക്രട്ടറി താജുദ്ദീൻ മട്ടന്നൂർ എന്നിവർ വാർത്താ സമ്മേളനത്തിൽ പ​െങ്കടുത്തു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: പ്രഥമ സുലൈമാൻ സേട്ട്​ പുരസ്​കാരം സെബാസ്​റ്റ്യൻ പോളിന്​ Rating: 5 Reviewed By: UMRAS vision
    Scroll to Top