• Latest News

    Monday, April 16, 2018

    അപ്രഖ്യാപിത ഹർത്താലിന്​ പിന്നിൽ ചില തീവ്രവാദ സംഘടനകൾ -വൈക്കം വിശ്വൻ
    Monday, April 16, 2018
    9:34:00 PM

    കോട്ടയം: സംസ്ഥാനത്ത്​ സാമൂഹമാധ്യമങ്ങളിലൂടെയുള്ള അപ്രഖ്യാപിത ഹര്‍ത്താലിന് പിന്നില്‍ ചില തീവ്രവാദ സംഘടനകളാണെന്ന്​ എൽ.ഡി.എഫ്​ കൺവീനർ വൈക്കം വിശ്വൻ വാർത്തസമ്മേളനത്തിൽ ആരോപിച്ചു.[www.malabarflash.com]

    കശ്മീരിൽ എട്ടുവയസ്സുകാരിയുടെ അറുകൊലക്കെതിരെയെന്ന പേരിൽ ഹര്‍ത്താല്‍ നടത്തിയ സംഘടനകളേതൊക്കെയെന്ന് എല്ലാവര്‍ക്കുമറിയാം. അതി​ന്റെ പേരിൽ വര്‍ഗീയ ചേരിതിരിവുണ്ടാക്കാൻ ചിലര്‍ അവസരം മുതലെടുക്കുന്നത്​ അനുവദിച്ചുകൂട.

    ഇക്കാര്യത്തിൽ പോലീസ്​ ഇൻറലിജന്‍സിന്​ വീഴ്ചയുണ്ടോയെന്ന കാര്യവും പരിശോധിക്കണം. ഹർത്താൽ അനുകൂലികളുമായി പലയിടത്തും പോലീസിന്​ ഏറ്റുമുട്ടേണ്ട സാഹചര്യവുമുണ്ടായി. എന്നിട്ടും പോലീസ്​ ആക്രമിച്ചുവെന്ന രീതിയിലാണ് പ്രചാരണം.

    വരാപ്പുഴയിലെ ശ്രീജിത്തി​ന്റെ കുടുംബത്തിന് സഹായം നല്‍കുന്ന കാര്യത്തില്‍ ബി.ജെ.പി നേതാവ് എ.എന്‍. രാധാകൃഷ്ണന്‍ ഇടപെട്ടതില്‍ സന്തോഷമുണ്ട്. കശ്മീരില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിക്കെതിരെ ക്രൂരമായ പരാമര്‍ശം നടത്തിയത് രാധാകൃഷ്ണ​ന്റെ സഹോദരപുത്രനാണെന്നും അദ്ദേഹം ആരോപിച്ചു. 

    കേരള കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികളെ മുന്നണിയിലെടുക്കുന്ന കാര്യം ഇപ്പോള്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്നും ആവശ്യമെങ്കില്‍ മുന്നണി അക്കാര്യം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: അപ്രഖ്യാപിത ഹർത്താലിന്​ പിന്നിൽ ചില തീവ്രവാദ സംഘടനകൾ -വൈക്കം വിശ്വൻ Rating: 5 Reviewed By: UMRAS vision
    Scroll to Top