• Latest News

    Monday, April 2, 2018

    വ​ല​നി​റ​ച്ച് സ​ന്തോ​ഷം; കേ​ര​ള​ത്തി​ന് ആ​റാം സ​ന്തോ​ഷ് ട്രോ​ഫി കി​രീ​ടം
    Monday, April 2, 2018
    12:24:00 AM

    കോ​ൽ​ക്ക​ത്ത: ഒ​രു വ്യാ​ഴ​വ​ട്ട​ത്തി​ന്‍റെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ ഇ​ന്ത്യ​ൻ ഫു​ട്ബോ​ളി​ന്‍റെ അ​ഭി​മാ​ന കി​രീ​ടം കേ​ര​ളം തി​രി​ച്ചു​പി​ടി​ച്ചു. ബം​ഗാ​ളി​നെ അ​വ​രു​ടെ നാ​ട്ടി​ൽ പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ടി​ൽ പ​രാ​ജ​യ​പ്പെ​ടു​ത്തി കേ​ര​ളം ആ​റാം സ​ന്തോ​ഷ് ട്രോ​ഫി കി​രീ​ടം ചൂ​ടി.[www.malabarflash.com]

    ഷൂ​ട്ടൗ​ട്ടി​ൽ ബംഗാ​ളി​ന്‍റെ ആ​ദ്യ​ത്തെ ര​ണ്ടു കി​ക്കു​ക​ളും ത​ട​ഞ്ഞി​ട്ട കേ​ര​ള​ത്തി​ന്‍റെ ഗോ​ളി മി​ഥു​നാ​ണ് വി​ജ​യ​ശി​ൽ​പി. 13 വ​ർ​ഷ​ത്തി​ന്‍റെ ഇ​ട​വേ​ള​യ്ക്കു ശേ​ഷ​മാ​ണ് കേ​ര​ളം സ​ന്തോ​ഷ് ട്രോ​ഫി ക​ര​സ്ഥ​മാ​ക്കു​ന്ന​ത്. നി​ശ്ചി​ത സ​മ​യ​ത്തും അ​ധി​ക സ​മ​യ​ത്തും ഓ​രോ​ ഗോ​ള​ടി​ച്ചു സ​മ​നി​ല​യി​ൽ പി​രി​ഞ്ഞ​തോ​ടെ പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ടി​ലേ​ക്ക് ക​ളി നീ​ളു​ക​യാ​യി​രു​ന്നു.

    എ​തി​രാ​ളി‌ മു​ഖ​ത്തി​നു ച​വി​ട്ടി മു​റി​വേ​ൽ​പ്പി​ച്ചി​ട്ടും ത​ള​രാ​തെ പോ​സ്റ്റി​നു മു​ന്നി​ൽ കൈ​ക​ൾ വി​രി​ച്ചു​നി​ന്ന മി​ഥു​ൻ ഇ​ന്ത്യ​ൻ ഫു​ട്ബോ​ളി​ന്‍റെ ച​രി​ത്രം തി​രു​ത്തി​ക്കു​റി​ക്കു​ക​യാ​യി​രു​ന്നു. സ​ന്തോ​ഷ് ട്രോ​ഫി​യു​ടെ 72 വ​ർ​ഷ​ത്തെ ച​രി​ത്ര​ത്തി​ൽ സ്വ​ന്തം ത​ട്ട​ക​ത്തി​ൽ ന​ട​ന്ന ക​ലാ​ശ​പ്പോ​രി​ലൊ​ന്നും പ​രാ​ജ​യം രു​ചി​ച്ചി​ട്ടി​ല്ലെ​ന്ന ബം​ഗാ​ളി​ന്‍റെ ഗ​ർ​വാ​ണ് മി​ഥു​ൻ തി​രു​ത്തി​ക്കു​റി​ച്ച​ത്. സ്വ​ന്തം ത​ട്ട​ക​ത്തി​ലെ ഒ​മ്പ​തു ഫൈ​ന​ലു​ക​ളാ​ണ് വം​ഗ​നാ​ട്ടു​കാ​ർ ജ​യി​ച്ച​ത്. 1989,1994 വ​ർ​ഷ​ങ്ങ​ളി​ൽ കേ​ര​ള​ത്തെ പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ടി​ൽ പ​രാ​ജ​യ​പ്പെ​ടു​ത്തി ക​പ്പ​ടി​ച്ച ബം​ഗാ​ളി​നു​ള്ള മ​ധു​ര പ്ര​തി​കാ​ര​വും കൂ​ടി​യാ​യി ഈ ​വി​ജ​യം.

    ബം​ഗാ​ളി​നാ​യി അ​ങ്കി​ത് മു​ഖ​ർ​ജി എ​ടു​ത്ത ആ​ദ്യ കി​ക്ക് ത​ന്നെ ത​ട​ഞ്ഞി​ട്ട് മി​ഥു​ൻ കി​രീ​ട​ത്തി​ലേ​ക്ക് കേ​ര​ള​ത്തെ അ​ടു​പ്പി​ച്ചു. കേ​ര​ള​ത്തി​ന്‍റെ ആ​ദ്യ കി​ക്ക് രാ​ഹു​ൽ പി. ​രാ​ജ​ൻ വ​ല​യി​ലാ​ക്കി. ബം​ഗാ​ളി​ന്‍റെ ര​ണ്ടാം കി​ക്കും മി​ഥുൻ ത​ട​ഞ്ഞി​ട്ട​തോ​ടെ കി​രീ​ടം കേ​ര​ളം ഏ​താ​ണ്ട് ഉ​റ​പ്പി​ച്ചു. ഹു​സൈ​ൻ ആ​യി​രു​ന്നു കി​ക്ക് എ​ടു​ത്ത​ത്. കേ​ര​ള​ത്തി​നാ​യി ജി​തി​ൻ ഗോ​പാ​ലും ജ​സ്റ്റി​നും ര​ണ്ടും മൂ​ന്നും കി​ക്കു​ക​ൾ വ​ലയി​ലാ​ക്കി.

    എ​ന്നാ​ൽ തീ​ർ​ഥ​ങ്ക​ർ സ​ർ​ക്കാ​രും സ​ഞ്ജ​യ് സ​മ​നും മി​ഥു​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​തോ​ടെ കേ​ര​ള ക്യാ​മ്പി​ലെ ബി​പി വീ​ണ്ടും കൂ​ടി. നി​ർ​ണാ​യ​ക​മാ​യ നാ​ലാം കി​ക്കെ​ടു​ക്കാ​ൻ കേ​ര​ള​ത്തി​ന്‍റെ വൈ​സ് ക്യാ​പ്റ്റ​ൻ ജി​തി​ൻ എ​ത്തു​മ്പോ​ൾ അ​തു​വ​രെ പ​രാ​ജ​യ​മാ​യി​രു​ന്ന ഗോ​ളി​യെ ബം​ഗാ​ൾ മാ​റ്റി. അ​വ​രു​ടെ ക്യാ​പ്റ്റ​ൻ മെർമു ത​ന്നെ പോ​സ്റ്റി​നു കീ​ഴി​ലെ​ത്തി. എ​ന്നാ​ൽ ബം​ഗാ​ളി​ന്‍റെ പ്ര​തീ​ക്ഷ​ക​ളെ ത​ല്ലി​ക്കെ​ടു​ത്തി ജി​തി​ൻ പ​ന്തി​നെ വ​ലയി​ലെ​ത്തി​ച്ചു. പ​ന്ത് ഗോ​ൾ​വ​ര മു​റി​ച്ച​തും കേ​ര​ളം സ​ന്തോ​ഷ​ത്താ​ൽ പൊ​ട്ടി​ത്തെ​റി​ച്ചു.

    ക​ളി​യു​ടെ 19-ാം മി​നി​റ്റി​ല്‍ എം.​എ​സ്‌.​ജി​തി​നി​ലൂ​ടെ കേ​ര​ളം മു​ന്നി​ലെ​ത്തി​യെ​ങ്കി​ലും ര​ണ്ടാം പ​കു​തി​യു​ടെ 68 ാം മി​നി​റ്റി​ൽ ക്യാ​പ്റ്റ​ൻ ജി​തേ​ന്‍ മു​ര്‍​മു​വി​ലൂ​ടെ ബം​ഗാ​ൾ സ​മ​നി​ല പി​ടി​ച്ചു. ഇ​തോ​ടെ അ​ധി​ക സ​മ​യ​ത്തേ​ക്ക് ക​ളി നീ​ണ്ടു. അ​ധി​ക​സ​മ​യ​ത്തും കേ​ര​ളം ആ​ദ്യം ലീ​ഡെ​ടു​ത്തു. വി​പി​ൻ തോ​മ​സാ​ണ് കേ​ര​ള​ത്തി​നാ​യി വ​ല​ച​ലി​പ്പി​ച്ച​ത്. ക​ളി തീ​രാ​ൻ ആ​റു മി​നി​റ്റു​ക​ൾ മാ​ത്രം ബാ​ക്കി​നി​ൽ​ക്കെ ഗോ​ൾ വീ​ണ​തോ​ടെ കേ​ര​ളത്തിന്‍റെ പ്രതീക്ഷ വാനോളമായി.

    എ​ന്നാ​ൽ കേ​ര​ള ഗോ​ൾ കീ​പ്പ​റെ ച​വി​ട്ടി​വീ​ഴ്ത്തി​യ​തി​നു ചു​വ​പ്പു കാ​ർ​ഡ് ക​ണ്ട് മു​ന്നേ​റ്റ​നി​ര​ക്കാ​ര​ൻ പു​റ​ത്താ​യി​ട്ടും ബം​ഗാ​ൾ വി​ട്ടു​കൊ​ടു​ക്കാ​ൻ ത​യാ​റ​ല്ലാ​യി​രു​ന്നു. അ​ധി​ക സ​മ​യ​ത്തെ ഇ​ഞ്ചു​റി ടൈ​മി​ൽ തീ​ർ​ഥ​ങ്ക​ർ സ​ർ​ക്കാ​രി​ന്‍റെ കി​ടി​ല​ൻ ഫ്രീ​കി​ക്ക് മി​ഥു​നെ​യും മ​റി​ക​ട​ന്ന് ഗോ​ൾ വ​ര​മു​റി​ച്ചു. ഇ​തോ​ടെ ക​ളി പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ടി​ലേ​ക്ക് ക​ട​ന്നു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: വ​ല​നി​റ​ച്ച് സ​ന്തോ​ഷം; കേ​ര​ള​ത്തി​ന് ആ​റാം സ​ന്തോ​ഷ് ട്രോ​ഫി കി​രീ​ടം Rating: 5 Reviewed By: editordesk Malabarflash
    Scroll to Top