• Latest News

    Thursday, April 12, 2018

    ഇന്ത്യയെ പിടിച്ചുകുലുക്കി കുരുന്ന്‌ ആസിഫ; അ​ർ​ധ​രാ​ത്രി ഇ​ന്ത്യാ​ഗേ​റ്റി​ലെ റാ​ലിയിൽ രാഹുലും
    Thursday, April 12, 2018
    10:58:00 PM

    ന്യൂ​ഡ​ൽ​ഹി: ഉ​ന്നാ​വോ, ക​ത്വ പീ​ഡ​ന​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധാ​ഗ്നി ആ​ളി​ക്കാ​ത്തി​ക്കാ​ൻ കോ​ണ്‍​ഗ്ര​സ്. ജ​മ്മു കാ​ഷ്മീ​രി​ലെ ക​ത്വ​യി​ൽ ക്രൂ​ര​മാ​യി പീ​ഡ​ന​ത്തി​നാ​യി കൊ​ല്ല​പ്പെ​ട്ട എ​ട്ടു വ​യ​സു​കാ​രി ആ​സി​ഫ​യ്ക്കു നീ​തി ല​ഭി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി വ്യാ​ഴാ​ഴ്ച രാ​ത്രി റാ​ലി ന​ട​ത്തും. ഡ​ൽ​ഹി ന​ഗ​ര​മ​ധ്യ​ത്തി​ലെ ഇ​ന്ത്യാ ഗേ​റ്റി​ൽ​നി​ന്ന് രാ​ത്രി പ​തി​നൊ​ന്നി​നാ​ണ് രാ​ഹു​ലി​ന്‍റെ മെ​ഴു​കു​തി​രി റാ​ലി.[www.malabarflash.com] 

    ല​ക്ഷ​ക്ക​ണ​ക്കി​ന് ഇ​ന്ത്യ​ക്കാ​രെ​പ്പോ​ലെ എ​ന്‍റെ ഹൃ​ദ​യ​വും ഈ ​രാ​ത്രി​യി​ൽ വേ​ദ​നി​ക്കു​ന്നു. ഈ ​രീ​തി​യി​ൽ ഇ​ന്ത്യ​യ്ക്കു സ്ത്രീ​ക​ളെ പ​രി​ഗ​ണി​ക്കാ​ൻ ഇ​നി​യും ക​ഴി​യി​ല്ല. നീ​തി ആ​വ​ശ്യ​പ്പെ​ട്ടും ഈ ​ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കെ​തി​രേ​യും ഇ​ന്നു​രാ​ത്രി ഇ​ന്ത്യാ​ഗേ​റ്റി​ൽ ന​ട​ത്തു​ന്ന നി​ശ​ബ്ദ, മെ​ഴു​കു​തി​രി കൂ​ട്ടാ​യ്മ​യി​ൽ എ​ന്നോ​ടൊ​പ്പം ചേ​രൂ- രാ​ഹു​ൽ ട്വീ​റ്റ് ചെ​യ്തു.

    ക​ത്വ​യി​ൽ എ​ട്ടു​വ​യ​സു​കാ​രി ക്രൂ​ര​പീ​ഡ​ന​ത്തി​നി​ര​യാ​യി കൊ​ല്ല​പ്പെ​ട്ട സം​ഭ​വം മ​നു​ഷ്യ​ത്വ​ത്തി​നെ​തി​രാ​യ അ​തി​ക്ര​മ​മാ​ണെ​ന്ന് രാ​ഹു​ൽ നേ​ര​ത്തെ ട്വീ​റ്റ് ചെ​യ്തി​രു​ന്നു. സം​ഭ​വ​ത്തെ അ​പ​ല​പി​ച്ച രാ​ഹു​ൽ കു​റ്റ​ക്കാ​ർ ശി​ക്ഷി​ക്ക​പ്പെ​ടാ​തെ പോ​ക​രു​തെ​ന്നും വി​ഷ​യ​ത്തി​ൽ ആ​ദ്യ​മാ​യി പ്ര​തി​ക​രി​ക്ക​വെ പ​റ​ഞ്ഞു.

    ഇ​ത്ത​രം പൈ​ശാ​ചി​ക കൃ​ത്യ​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ൻ ആ​ർ​ക്കാ​ണ് സാ​ധി​ക്കു​ക. കു​റ്റ​ക്കാ​ർ ശി​ക്ഷി​ക്ക​പ്പെ​ടാ​തെ പോ​ക​രു​ത്. നി​ഷ്ക​ള​ങ്ക​യാ​യ കു​ട്ടി​യോ​ട് ചി​ന്തി​ക്കാ​ൻ​പോ​ലും ക​ഴി​യാ​ത്ത ത​ര​ത്തി​ലു​ള്ള ക്രൂ​ര​ത കാ​ട്ടി​യ സം​ഭ​വ​ത്തി​ൽ രാ​ഷ്ട്രീ​യ​ത്തെ ഇ​ട​പെ​ടു​ത്താ​ൻ ശ്ര​മി​ച്ചാ​ൽ ന​മ്മ​ൾ എ​ന്താ​യി​ത്തീ​രു​മെ​ന്നും രാ​ഹു​ൽ ചോ​ദി​ച്ചു.

    ക​ഴി​ഞ്ഞ ജ​നു​വ​രി 10 ന് ​ആ​ണ് ക​ത്വ​യി​ൽ എ​ട്ടു​വ​യ​സു​കാ​രി ആ​സി​ഫ ക്രൂ​ര​പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ​ത്. ആ​സി​ഫ​യെ മ​യ​ക്കു​മ​രു​ന്ന് ന​ൽ​കി ഉ​റ​ക്കി​യ​ശേ​ഷം ക്ഷേ​ത്ര​ത്തി​ന​ക​ത്ത് വ​ച്ച് നി​ര​വ​ധി ദി​വ​സ​ങ്ങ​ളി​ലാ​യി എ​ട്ടു പേ​ർ ചേ​ർ​ന്ന് ബ​ലാ​ത്സം​ഗം ചെ​യ്യു​ക​യും പി​ന്നീ​ട് കൊ​ല​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ക്രൈം ​ബ്രാ​ഞ്ച് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കാ​ൻ കോ​ട​തി​യി​ലെ​ത്തു​ന്ന​തു ത​ട​യാ​ൻ ചി​ല അ​ഭി​ഭാ​ഷ​ക​ർ ശ്ര​മി​ച്ചി​രു​ന്നു. പ്ര​തി​ക​ളെ പി​ന്തു​ണ​ച്ച് ര​ണ്ട് ബി​ജെ​പി എം​എ​ൽ​എ​മാ​ർ റാ​ലി​യും ന​ട​ത്തു​ക​യു​ണ്ടാ​യി.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ഇന്ത്യയെ പിടിച്ചുകുലുക്കി കുരുന്ന്‌ ആസിഫ; അ​ർ​ധ​രാ​ത്രി ഇ​ന്ത്യാ​ഗേ​റ്റി​ലെ റാ​ലിയിൽ രാഹുലും Rating: 5 Reviewed By: editordesk Malabarflash
    Scroll to Top