• Latest News

    Wednesday, April 4, 2018

    വിഷ ഉറുമ്പ് കടിച്ച് റിയാദില്‍ ചികില്‍സയിലായിരുന്ന മലയാളി യുവതി മരിച്ചു
    Wednesday, April 4, 2018
    12:12:00 AM

    റിയാദ്: സൗദിയിൽ വിഷ ഉറുമ്പു കടിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവതി മരിച്ചു. കരുവാറ്റ ഫിലാഡൽഫിയിൽ (മാമൂട്ടിൽ) ജെഫി മാത്യുവിന്റെ ഭാര്യ സൂസി ജെഫിയാണ് (33) മരിച്ചത്.[www.malabarflash.com] 

    കഴിഞ്ഞ 19നാണ് വീടിനുള്ളിൽ വച്ച് വിഷ ഉറുമ്പ് ഇവരെ കടിച്ചത്. ഉടൻ തന്നെ ശരീരം ചൊറിഞ്ഞു തടിക്കുകയും ശ്വാസ തടസം അനുഭവപ്പെടുകയും ചെയ്തു.

    അവിടെയുളള ആശുപത്രിയിൽ എത്തിച്ചെങ്കിലും നില കൂടുതൽ വഷളാവുകയായിരുന്നു. ദിവസങ്ങളോളം വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവൻ നിലനിർത്താൻ ശ്രമം നടത്തിയെങ്കിലും ചൊവ്വ പുലർച്ചെ മരിച്ചു. 

    സൗദിയിൽ ജോലിയുള്ള ജഫിനൊപ്പമായിരുന്നു സൂസിയും മക്കളും. കഴിഞ്ഞ മാർച്ചിലാണ് സൂസി അവസാനമായി നാട്ടിൽ എത്തിയത്. മക്കൾ: ജോഹന്ന, ജോ.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: വിഷ ഉറുമ്പ് കടിച്ച് റിയാദില്‍ ചികില്‍സയിലായിരുന്ന മലയാളി യുവതി മരിച്ചു Rating: 5 Reviewed By: UMRAS vision
    Scroll to Top