• Latest News

    Sunday, April 29, 2018

    യുവതിയെയും കൊണ്ട്​ ഒളിച്ചോടി​യ യുവാവ്​ മർദ്ദനമേറ്റ്​ മരിച്ചു
    Sunday, April 29, 2018
    12:24:00 PM

    തൃശൂര്‍: യുവതിയോടൊപ്പം ഒളിച്ചോടിയെന്ന ആരോപണത്തില്‍ ഗുരുവായൂരില്‍ സ്വകാര്യ ലോഡ്ജില്‍ മര്‍ദ്ദനമേറ്റയാള്‍ മരിച്ചു. പാറവട്ടി മരതൂര്‍ സ്വദേശി സന്തോഷാണ് മരിച്ചത്. യുവതിയുടെയും ഭര്‍ത്താവിന്റെയും ബന്ധുക്കളുടെ മര്‍ദ്ദനമേറ്റാണ് യുവാവ് മരിച്ചതെന്നാണ് കരുതുന്നത്.[www.malabarflash.com]

    കുന്നംകുളം നെല്ലുവായ് സ്വദേശിയുടെ ഭാര്യയുടെ കൂടെ സന്തോഷ് ഒളിച്ചോടിയതിനെ തുടര്‍ന്നാണ് മര്‍ദ്ദനമേറ്റത്.സംഭവത്തില്‍ ആദ്യം പോലീസില്‍ പരാതി ലഭിച്ചിരുന്നില്ല. സന്തോഷ് മരിച്ചതോടെ പോലീസ് കൊലപാതകത്തിന് കേസെടുക്കുകയായിരുന്നു.

    നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതില്‍ രണ്ടു പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. മറ്റുള്ളവരെ റിമാന്‍ഡ് ചെയ്തു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: യുവതിയെയും കൊണ്ട്​ ഒളിച്ചോടി​യ യുവാവ്​ മർദ്ദനമേറ്റ്​ മരിച്ചു Rating: 5 Reviewed By: editordesk Malabarflash
    Scroll to Top