• Latest News

    Thursday, April 12, 2018

    റെ​യ്ഡി​നി​ടെ കെ​ട്ടി​ട​ത്തി​ൽ​നി​ന്നു വീ​ണ് ലൈം​ഗി​ക തൊ​ഴി​ലാ​ളി​ക​ൾ മ​രി​ച്ചു
    Thursday, April 12, 2018
    12:02:00 AM

    മും​ബൈ: മും​ബൈ​യി​ൽ പോ​ലീ​സ് റെ​യ്ഡി​നി​ടെ കെ​ട്ടി​ട​ത്തി​ൽ​നി​ന്നു വീ​ണ് ര​ണ്ടു ലൈം​ഗി​ക തൊ​ഴി​ലാ​ളി​ക​ൾ മ​രി​ച്ചു. ദ​ക്ഷി​ണ മും​ബൈ​യി​ലെ ഗ്രാ​ന്‍റ് റോ​ഡി​ൽ ന​ട​ന്ന റെ​യ്ഡി​നി​ടെ ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്ക​വെ​യാ​ണ് സ്ത്രീ​ക​ൾ മ​രി​ച്ച​ത്. [www.malabarflash.com]

    പ്ര​ദേ​ശ​ത്തെ ഓം ​ബി​ൽ​ഡിം​ഗി​ൽ ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു പോ​ലീ​സ് പ​രി​ശോ​ധ​ന. വേ​ശ്യാ​വൃ​ത്തി​ക്ക് കു​പ്ര​സി​ദ്ധി നേ​ടി​യ മേ​ഖ​ല​യാ​ണ് ഗ്രാ​ന്‍റ് റോ​ഡ്. ഇ​വി​ടെ പ​രി​ശോ​ധ​ന​യ്ക്കാ​യി പോ​ലീ​സ് എ​ത്തി​യ​ത​റി​ഞ്ഞ് കെ​ട്ടി​ട​ത്തി​ന്‍റെ മൂ​ന്നാം നി​ല​യി​ൽ​നി​ന്നു ക​യ​റി​ൽ ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്ക​വെ നി​ല​ത്തു​വീ​ണാ​ണ് സ്ത്രീ​ക​ൾ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​തെ​ന്ന് ഡി​ബി മാ​ർ​ഗ് പോ​ലീ​സ് അ​റി​യി​ച്ചു.

    ഇ​വ​രെ പോ​ലീ​സ് ത​ന്നെ​യാ​ണ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. മ​രി​ച്ച ഒ​രു സ്ത്രീ​ക്ക് അ​ൻ​പ​തി​ന​ടു​ത്തും മ​റ്റൊ​രാ​ൾ​ക്ക് മു​പ്പ​തി​ന​ടു​ത്തു​മാ​ണ് പ്രാ​യം ക​ണ​ക്കാ​ക്കു​ന്ന​ത്. ഇ​രു​വ​രും പ​ശ്ചി​മ ബം​ഗാ​ളി​ൽ​നി​ന്നു​ള്ള​വ​രാ​ണെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: റെ​യ്ഡി​നി​ടെ കെ​ട്ടി​ട​ത്തി​ൽ​നി​ന്നു വീ​ണ് ലൈം​ഗി​ക തൊ​ഴി​ലാ​ളി​ക​ൾ മ​രി​ച്ചു Rating: 5 Reviewed By: editordesk Malabarflash
    Scroll to Top